ETV Bharat / state

ഒറ്റമശ്ശേരിയിൽ തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നിൽപ്പ് സമരം

എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും, സാമൂഹിക അകലവും പാലിച്ച് രണ്ട് കിലോമീറ്റർ നീളത്തിലായിരുന്നു നിൽപ്പ് സമരം സംഘടിപ്പിച്ചത്.

protest in ottamassery of alappuzha by Coastal Protection Committee  Coastal Protection Committee ottamassery  alappuzha coastal area issues  തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നിൽപ്പ് സമരം  ഒറ്റമശ്ശേരി തീരദേശ സംരക്ഷണ സമിതി  ആലപ്പുഴ തീരദേശത്തെ പ്രശ്‌നങ്ങൾ
ഒറ്റമശ്ശേരിയിൽ തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നിൽപ്പ് സമരം
author img

By

Published : Jun 6, 2021, 11:58 PM IST

Updated : Jun 7, 2021, 12:09 AM IST

ആലപ്പുഴ : ഒറ്റമശ്ശേരി പ്രദേശത്ത് തീരദേശ സമിതിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. വർഷങ്ങളായി വലിയ രീതിയിൽ കടലാക്രമണം നേരിടുന്ന പ്രദേശമാണിത്. കടലാക്രമണത്തെ തുടന്ന് തീരദേശവും, അഞ്ചോളം വീടുകളും നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇത്രമാത്രം നഷ്‌ടങ്ങളുണ്ടായിട്ടും ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ ശ്രമിക്കാത്തതിനെ തുടർന്നാണ് ജനങ്ങൾ സമര സമിതി രൂപീകരിക്കുകയും, പ്രത്യക്ഷ സമരങ്ങളിലേക്ക് അടക്കം കടക്കുകയും ചെയ്‌തത്.

റവ. ഫാ. ജൂഡോ മൂപ്പശ്ശേരിൽ മാധ്യമങ്ങളോട്

Also Read: വേമ്പനാട്ടുകായലിൽ ഒഴുകി നടക്കുന്ന പൂന്തോട്ടം; പദ്ധതിക്ക് തുടക്കം

അർത്തുങ്കൽ ഹാർബറിനോടനുബന്ധിച്ചുള്ള പുലിമുട്ടുകൾ മുഴുവൻ സ്ഥാപിക്കാത്തതാണ് തീരശോഷണത്തിന് ഇടയാക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. 2017 മുതൽ ശക്തമായ കടലാക്രമണമാണ് കടൽഭിത്തി പോലുമില്ലാത്ത ഒറ്റമശ്ശേരി നേരിടുന്നത്. കടൽ ഭിത്തി ഇല്ലാതിരുന്ന പ്രദേശത്ത് രണ്ട് തവണയായി താത്ക്കാലിക കടൽഭിത്തി നിർമിച്ചെങ്കിലും ശാശ്വതമായ പരിഹാരം കാണാത്തതിനാൽ ഈ വർഷം അതും തകർന്ന് വീടുകൾ നഷ്‌ടപ്പെടുന്ന സ്ഥിതിയാണ്. കൂടാതെ ഒറ്റമശ്ശേരി പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന കടൽഭിത്തിയും തകർന്ന് വീടുകളിൽ വെള്ളം കയറുന്നുണ്ട്.

ഒറ്റമശ്ശേരിയുടെ തീരത്ത് 600 മീറ്ററോളം പ്രദേശത്ത് അടീയന്തരമായി താത്കാലിക കടൽഭിത്തിയെങ്കിലും നിർമിക്കണം എന്നിരിക്കെ 60 മീറ്ററിന് മാത്രമാണ് നിലവിൽ ടെൻഡർ ക്ഷണിക്കപ്പെട്ടിട്ടുള്ളത്. അടുത്ത വർഷത്തിനുള്ളിൽ പുലിമുട്ടോട് കൂടിയ കടൽഭിത്തി നിർമിച്ചില്ലെങ്കിൽ ഒറ്റമശ്ശേരി ചരിത്രത്തിൽ മാത്രമാകുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം അധികൃതരെ അറിയിക്കാനാണ് എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും, സാമൂഹിക അകലവും പാലിച്ച് രണ്ട് കിലോമീറ്റർ നീളത്തിൽ ജനങ്ങളെ പ്ലക്കാർഡുകളുമായി അണിനിരത്തി നിൽപ്പ് സമരം പ്രഖ്യാപിച്ചത്.

Also Read: ശുദ്ധജല വിതരണം : പി.പി ചിത്തരഞ്ജന്‍ എം.എൽ.എയുടെ അധ്യക്ഷയത്തിൽ യോഗം

കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജെയിംസ് ചിങ്കുതറ, എഐടിയുസി മത്സ്യത്തൊഴിലാളി ദേശീയ കൗൺസിൽ അംഗം ജോയി സി. കമ്പക്കാരൻ, ജില്ല പഞ്ചായത്ത് മെമ്പർ സജിമോൾ ഫ്രാൻസീസ്, ആലപ്പുഴ രൂപത കെസിവൈഎം ഡയറക്‌ടർ റവ. ഫാ. ജൂഡോ മൂപ്പശ്ശേരിൽ, ഒറ്റമശ്ശേരി സെന്‍റ് ജോസഫ്‌സ് പള്ളി വികാരി റവ. ഫാ. ജോസ് രാജു കളത്തിൽ, ഡോ. കെ.എസ്. മനോജ് തുടങ്ങി വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ പങ്കെടുത്തു.

Last Updated : Jun 7, 2021, 12:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.