ETV Bharat / state

മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് എംഎൽഎ യു.പ്രതിഭ - MEDIA PERSON

ഡിവൈഎഫ്ഐ നേതാക്കൾ പ്രതിഭക്കെതിരെ ഉന്നയിച്ച പരസ്യവിമർശനങ്ങൾ വാർത്തയായ പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്ക് ലൈവിലൂടെ എംഎല്‍എ പ്രതികരിച്ചത്

എംഎൽഎ യു.പ്രതിഭ  മാധ്യമപ്രവർത്തകർ  കായംകുളം എംഎൽഎ  ഫേസ്ബുക്ക്‌ ലൈവ് എംഎല്‍എ  U PRATHIBHA MLA  MEDIA PERSON  KAYAMKULAM MLA
മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് എംഎൽഎ യു.പ്രതിഭ
author img

By

Published : Apr 4, 2020, 3:40 PM IST

Updated : Apr 4, 2020, 8:24 PM IST

ആലപ്പുഴ: മാധ്യമപ്രവർത്തകർ സ്‌ത്രീ-പുരുഷഭേദമന്യേ ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലതെന്ന് കായംകുളം എംഎൽഎ അഡ്വ.യു.പ്രതിഭ. കായംകുളത്തെ ഡിവൈഎഫ്ഐ നേതാക്കൾ പ്രതിഭക്കെതിരെ ഉന്നയിച്ച പരസ്യവിമർശനങ്ങൾ വാർത്തയായ പശ്ചാത്തലത്തിലാണ് അതിരുകടന്ന വിമര്‍ശനങ്ങളുമായി ഫേസ്‍ബുക്ക് ലൈവിലൂടെ എംഎൽഎ രംഗത്തെത്തിയത്. വെള്ളിയാഴ്‌ച രാത്രിയിലെ ഫേസ്ബുക്ക്‌ ലൈവിലൂടെയാണ് മാധ്യമപ്രവർത്തകരെ കായംകുളം എംഎൽഎ അടച്ചാക്ഷേപിച്ചത്. തനിക്കെതിരെ വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർ ആൺ-പെൺ വ്യത്യാസമില്ലാതെ ശരീരം വിറ്റുജീവിക്കുന്നതാണ് നല്ലതെന്നും വേശ്യവൃത്തി ചെയ്യുന്ന സ്‌ത്രീകളുടെ കാൽ കഴുകിയ വെള്ളം കുടിച്ചു കൂടേയെന്നും എംഎല്‍എ പരിഹസിച്ചു.

മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് എംഎൽഎ യു.പ്രതിഭ

ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട സമയത്ത് എംഎൽഎ ഓഫീസ് പൂട്ടി പ്രതിഭ വീട്ടിലിരിക്കുകയാണെന്ന ആരോപണവുമായി കായംകുളത്തെ ഡിവൈഎഫ്ഐ നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ സംഭവങ്ങൾ വാർത്തയായതിന് പിന്നാലെയാണ് എംഎല്‍എ പരസ്യപ്രതികരണം നടത്തിയിരിക്കുന്നത്. പ്രതിഭയുടെ അനാരോഗ്യ പദപ്രയോഗങ്ങൾക്കെതിരെ സിപിഎം പ്രവർത്തകർ ഉൾപ്പെടെ നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടിട്ടുണ്ട്.

Last Updated : Apr 4, 2020, 8:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.