ETV Bharat / state

നിലപാട് കടുപ്പിച്ച് പൊലീസ്; ഇനി ബോധവല്‍കരണമില്ല, ശാസനയും നടപടിയും മാത്രം

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം

POLICE RESTRICTIONS ALAPPUZHA POLICE ആലപ്പുഴ നിരോധനാജ്ഞ ആലപ്പുഴ പൊലീസ് ജില്ലാ പൊലീസ് മേധാവി
നിലപാട് കടുപ്പിച്ച് പൊലീസ്; ഇനി ബോധവല്‍കരണമില്ല, ശാസനയും നടപടിയും മാത്രം
author img

By

Published : Mar 26, 2020, 11:50 PM IST

ആലപ്പുഴ: നിരോധനാജ്ഞ നിലനിൽക്കെ നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികളുമായി പൊലീസ്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറുകണക്കിന് കേസുകളാണ് വ്യാഴാഴ്‌ച റിപ്പോർട്ട് ചെയ്തത്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കേസെടുക്കാനാണ് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിരിക്കുന്നത്. ഇതിനു പുറമെ ഇവരുടെ വാഹനങ്ങളും പൊലീസ് സ്റ്റേഷനിൽ പിടിച്ചുവെക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാര്‍ക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.

നിലപാട് കടുപ്പിച്ച് പൊലീസ്; ഇനി ബോധവല്‍കരണമില്ല, ശാസനയും നടപടിയും മാത്രം

ബോധവല്‍കരണത്തിന്‍റെ സമയം കഴിഞ്ഞുവെന്നും ഇനിയും നിയമം ലംഘിക്കുന്നവരോട് ശാസനയും നടപടികളും മാത്രമേ ചിലവാകൂവെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ കടുത്ത വെയിലും ചൂടും അവഗണിച്ച് 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയാണ് പൊലീസുദ്യോഗസ്ഥർക്ക്.

നിരോധനാജ്ഞ പ്രഖ്യാപിച്ച മൂന്നാം ദിവസവും നിരവധി ആളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ റോഡുകളില്‍ സജീവമായത്. ആരോഗ്യപ്രവർത്തകർ, അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, അവശ്യസർവീസുകൾ, സർക്കാർ-ബാങ്ക് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർക്കാണ് നിലവിൽ അനുമതി വേണ്ടാതെ സഞ്ചരിക്കാൻ കഴിയുന്നത്. മറ്റുള്ളവർക്ക് പുറത്തുപോകണമെങ്കിൽ പൊലീസ് സ്റ്റേഷനിൽ നിന്നും ഇതിനുള്ള മുൻകൂർ അനുമതി ആവശ്യമാണ്. നിയമപാലകർ എന്ന നിലയിൽ ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലെ നിയന്ത്രണങ്ങളോട് സഹകരിച്ച് അനാവശ്യ യാത്രകൾ ഒഴിവാക്കി, ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നാണ് പൊലീസുകാരുടെ അഭ്യർഥന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.