ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ നിഷ്‌പക്ഷവും നീതിപൂർവവുമായ അന്വേഷണം വേണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. അന്വേഷണം പൂർത്തിയായി കുറ്റക്കാരനല്ലെന്ന് ബോധ്യമാകുന്നത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയന്‍ മാറിനിൽക്കണം. അതിനുള്ള ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവരെയും വിമർശനം ഉന്നയിക്കുന്നവരെയും കള്ളക്കേസിൽ കുടുക്കാൻ സർക്കാർ ശ്രമിക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ ബി.ജെ.പി മുഖാന്തരം അഡ്‌ജസ്‌റ്റ്‌മെന്‍റ് നടത്തി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു. ബി.ജെ.പിയും സി.പി.എമ്മും കേരളവും കേന്ദ്രവും തമ്മിലുള്ള പാലമായി പ്രവർത്തിച്ചാണ് ഈ ധാരണകളെല്ലാം ഉണ്ടാക്കുന്നതെന്നും പി കെ ഫിറോസ് ആരോപിച്ചു.