ആലപ്പുഴ: ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ അംബേദ്കർ കോളനിയിൽ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം കുറുപ്പൻക്കുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.
നേരത്തേ അനധികൃത പണപ്പിരിവ് നടത്തിയതിന് ഇയാളെ സിപിഎം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ദുരിതാശ്വാസ ക്യാമ്പിലെ മുഴുവൻ ചെലവുകളും സർക്കാർ തന്നെയാണ് വഹിക്കുന്നത്. എന്നാല്‍ ക്യാമ്പിലെ വൈദ്യുതിചാർജ് അടക്കാനാണ് ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയതെന്നാണ് നേരത്തെ പാര്‍ട്ടി നല്‍കിയിരുന്ന വിശദീകരണം.