ETV Bharat / state

ആലപ്പുഴ നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം - alappuzha muncipality

ബജറ്റ് അവതരണത്തിനിടയില്‍ ബജറ്റ് ബുക്കിന്‍റെ പകർപ്പ് പ്രതിപക്ഷം കീറിയെറിഞ്ഞു.

ആലപ്പുഴ നഗരസഭ  ആലപ്പുഴ നഗരസഭ ബജറ്റ്  ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷ ബഹളം  alappuzha muncipality  alappuzha municipality budget
ആലപ്പുഴ നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം
author img

By

Published : Mar 12, 2020, 7:35 PM IST

ആലപ്പുഴ: നഗരസഭയിലെ ബജറ്റ് അവതരണം ബഹളത്തില്‍ മുങ്ങി. ബജറ്റ് അവതരണത്തിനിടയില്‍ ബജറ്റ് ബുക്കിന്‍റെ പകർപ്പ് പ്രതിപക്ഷം കീറിയെറിഞ്ഞു. അഴിമതി ചെയർമാന്‍റെ ബജറ്റ് അറബിക്കടലില്‍ തുലയട്ടെ എന്നെഴുതിയ ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ ബഹളം. പ്രതിപക്ഷ ബഹളത്തിനിടയിലും വൈസ് ചെയർപേഴ്സൺ ബജറ്റ് അവതരിപ്പിച്ചു. ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്‍റെ അധ്യക്ഷതയിൽ, വൈസ് ചെയർപേഴ്‌സൺ ജ്യോതി മോളാണ് ബജറ്റ് അവതരിപ്പിച്ചത്.

സംസ്ഥാന സർക്കാരിന്‍റെ ഈ വർഷത്തെ വാർഷിക ബജറ്റിന്‍റെ 45 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നതാണ്. സർക്കാരിന്‍റെ പന്ത്രണ്ട് ഇന പരിപാടികൾ നടപ്പാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ തുക അനുവദിച്ചത്. ഈ പദ്ധതികൾ ഒന്നും ഉൾപ്പെടുത്താതെയാണ് നഗരസഭ ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേരാതെയാണ് വൈസ് ചെയർപേഴ്സൺ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ യോഗം ചേരാതെ ചട്ടവിരുദ്ധമായി അവതരിപ്പിച്ചതിനാലാണ് ബജറ്റ്‌ അവതരണത്തെ എതിർത്തതെന്ന് പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണൻ പറഞ്ഞു.

ആലപ്പുഴ നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം

അതേസമയം, സമ്പൂർണ പാർപ്പിട പദ്ധതി, മഴക്കാല പൂർവ ശുചിത്വ പദ്ധതികൾ, മത്സ്യമേഖലയ്ക്ക് സഹായകരമാകുന്ന തരത്തിലുള്ള പദ്ധതികൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് നഗരസഭ ചെയർമാൻ ഇല്ലിക്കല്‍ കുഞ്ഞുമോൻ പറഞ്ഞു. ഏറ്റവും കൂടുതൽ തുക ചെലവഴിച്ച് കൊണ്ട് ബജറ്റ്‌ അവതരിപ്പിക്കുന്ന നഗരസഭയാണ് ആലപ്പുഴയെന്ന് ബജറ്റ് അവതരണത്തിന് ശേഷം നഗരസഭാ അധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ പ്രതികരിച്ചു.

ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച സമുദ്രോത്പന്ന പ്രദർശനത്തിന് അനുമതി നൽകാൻ യുവസംരംഭകരിൽ നിന്ന് നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ കൈക്കൂലി ആവശ്യപ്പെട്ടു എന്ന ആരോപണത്തിൽ കഴിഞ്ഞ രണ്ടുമാസക്കാലമായി പ്രതിപക്ഷ കക്ഷികൾ സമരത്തിലാണ്. ഇതിനിടയിലാണ് നിലവിലെ ഭരണസമിതിയുടെ അവസാന വാർഷിക ബജറ്റ് സമ്മേളനം ആരംഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.