ETV Bharat / state

ഓണാട്ടുകര പൈതൃക മ്യൂസിയം മന്ത്രി ജി സുധാകരൻ നാടിന് സമർപ്പിച്ചു

പഴയ കാലത്തെ സംസ്‌കാരവും സാഹിത്യവും പുതിയ തലമുറയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നതാണ് ഓണാട്ടുകര പൈതൃക മ്യൂസിയം.

ഓണാട്ടുകര പൈതൃക മ്യൂസിയം നാടിന് സമർപ്പിച്ചു  ഓണാട്ടുകര പൈതൃക മ്യൂസിയം ആലപ്പുഴ  പഴയതിന്‍റെ ശേഖരണം  ഓണാട്ടുകരയുടെ ചരിത്രവും സംസ്‌കാരവും ശേഖരണം  പൈതൃക മ്യൂസിയം  Onattukara Heritage Museum  Onattukara Heritage Museum alappuzha inaugurated  Heritage Museum Onattukara inaugurated
ഓണാട്ടുകര പൈതൃക മ്യൂസിയം മന്ത്രി ജി സുധാകരൻ നാടിന് സമർപ്പിച്ചു
author img

By

Published : Nov 1, 2020, 5:33 PM IST

Updated : Nov 1, 2020, 5:46 PM IST

ആലപ്പുഴ: ഓണാട്ടുകരയുടെ പാരമ്പര്യവും പ്രൗഢിയാർന്ന കാർഷിക സംസ്കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും നേർസാക്ഷ്യം ഒരുക്കുന്ന പൈതൃക മ്യൂസിയം പൊതുമരാമത്ത് -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ നാടിന് സമർപ്പിച്ചു. ഓണാട്ടുകരയുടെ തനത് സംസ്‌കാരവും സാഹിത്യം, കാർഷികം തുടങ്ങിയ മേഖലകളുടെ പഴയകാലവും പുതിയ തലമുറയിലേക്ക് എത്തിക്കാൻ പൈതൃക മ്യൂസിയം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഓണാട്ടുകര പൈതൃക മ്യൂസിയം മന്ത്രി ജി സുധാകരൻ നാടിന് സമർപ്പിച്ചു

ഭാഷ, സംഗീതം, അടിസ്ഥാന കലകൾ തുടങ്ങിയവക്ക് ആഴത്തിൽ വേരോട്ടമുള്ള നാടാണ് ഓണാട്ടുകര. ക്ഷേത്ര കലകൾക്കും കേരളത്തിലെ മറ്റ് മേഖലകൾക്കും ഓണാട്ടുകര പ്രദേശം മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ മേൽനോട്ടത്തിൽ ജനകീയാസൂത്രണ രജത ജൂബിലി സ്മാരക മന്ദിരമായാണ് പൈതൃക മ്യൂസിയം ഒരുക്കിയത്. പഴയകാലത്ത് കാർഷിക മേഖലയിലെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന പണി ആയുധങ്ങൾ, അളവുപാത്രങ്ങൾ, നാണയങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ ശേഖരമാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.

Last Updated : Nov 1, 2020, 5:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.