ETV Bharat / state

ജില്ലാ കലക്‌ടര്‍ക്ക് യാത്രയയപ്പ് നൽകി

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സൊസൈറ്റി ഭരണസമിതി യോഗത്തിലായിരുന്നു യാത്രയയപ്പ്.

ജില്ലാ കലക്ടർക്ക് യാത്രയയപ്പു നൽകി
author img

By

Published : Jun 16, 2019, 10:40 PM IST

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കലക്‌ടര്‍ എസ് സുഹാസിന് യാത്രയയപ്പ് നൽകി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സൊസൈറ്റി ഭരണസമിതി യോഗത്തിലായിരുന്നു യാത്രയയപ്പ്. സൊസൈറ്റിയുടെ ഉപഹാരം അംഗങ്ങൾ ജില്ലാ കലക്‌ടര്‍ക്ക് കൈമാറി. സൊസൈറ്റിക്ക് കഴിഞ്ഞ ഒരു വർഷം മികവുറ്റ സംഭാവനയാണ് അധ്യക്ഷനെന്ന നിലയിൽ ജില്ലാ കലക്‌ടര്‍ നൽകിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സൊസൈറ്റി സെക്രട്ടറിയായ സബ് കലക്‌ടര്‍ വി ആർ കൃഷ്ണതേജ പറഞ്ഞു.

ജില്ലാ കലക്ടർക്ക് യാത്രയയപ്പു നൽകി  ആലപ്പുഴ കലക്ടർ  sendoff-collector-s-suhas  നെഹ്‌റു ട്രോഫി വള്ളംകളി സൊസൈറ്റി  NTBR
ജില്ലാ കലക്‌ടര്‍ക്ക് യാത്രയയപ്പ് നൽകി

പ്രളയകാലത്ത് ജില്ലയിൽ മികച്ച സേവനമാണ് കലക്‌ടര്‍ കാഴ്ചവച്ചതെന്ന് മുൻ എംഎൽഎ സി കെ സദാശിവൻ. ഈ വർഷത്തെ വള്ളംകളിക്കുള്ള ബജറ്റ് അവതരണം അടുത്ത ഇരുപതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന ഭരണസമതിയോഗത്തിൽ ഉണ്ടാകുമെന്ന് സബ് കലക്‌ടര്‍ അറിയിച്ചു. കഴിഞ്ഞ വർഷത്തെ വരവ്-ചെലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.

വള്ളംകളി സൊസൈറ്റി ജില്ല കളക്ടർക്ക്
യാത്രയയപ്പു നൽകി

ആലപ്പുഴ: നെഹ്‌റു ട്രോഫി ബോട്ടുറേസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ഥലംമാറിപ്പോകുന്ന ജില്ല കളക്ടർ എസ്.സുഹാസിന് യാത്രയയപ്പു നൽകി. ഇന്നലെ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന സൊസൈറ്റി ഭരണസമതിയോഗത്തിലായിരുന്നു യാത്രയയപ്പ്. സൊസൈറ്റിയുടെ ഉപഹാരം അംഗങ്ങളെല്ലാവരും കൂടി ജില്ല കളക്ടർക്ക് കൈമാറി. 

സൊസൈറ്റിക്ക് കഴിഞ്ഞ ഒരു വർഷം മികവുറ്റ സംഭാവനയാണ് അധ്യക്ഷനെന്ന നിലയിൽ ജില്ല കളക്ടർ നൽകിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടർ വി.ആർ.കൃഷ്ണതേജ പറഞ്ഞു. 

പ്രളയകാലത്ത് ജില്ലയിൽ മികച്ച സേവനം കാഴ്ചവച്ച ആലപ്പുഴ ജില്ല കളക്ടർക്ക് ഇനിയേതു ജില്ലയിലും തിളങ്ങാൻ ആ അനുഭവം ധാരാളമാണെന്ന് മുൻ.എം.എൽ.എ. സി.കെ.സദാശിവൻ ആശംസിച്ചു. മുൻ എം.എൽ.എ. കെ.കെ.ഷാജു, ഭരണസമതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഈവർഷത്തെ വള്ളംകളിക്കുള്ള ബജറ്റവതരണം അടുത്ത 20ന് ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന ഭരണസമതിയോഗത്തിൽ ഉണ്ടാകുമെന്ന് സബ് കളക്ടർ അറിയിച്ചു. കഴിഞ്ഞവർഷത്തെ വരവു-ചെലവു കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.

Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.