ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ ചിഹ്നവുമായി ബിഡിജെഎസ്. 'ഹെൽമറ്റ്' ആണ് ബിഡിജെഎസിന്‍റെ പുതിയ ചിഹ്നം. ബിഡിജെഎസിന്‍റെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചതോടെയാണ് പുതിയ ചിഹ്നം പ്രഖ്യാപിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹെൽമറ്റ് ചിഹ്നത്തിൽ ബിഡിജെഎസ് മത്സരിക്കുമെന്നും മികച്ച മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പളളി പറഞ്ഞു. ആലപ്പുഴയിൽ നടന്ന ബിഡിജെഎസ് സംഘടനാ പഠനശിബിരത്തിൽ വെച്ചാണ് പുതിയ ചിഹ്നം പ്രഖ്യാപിച്ചത്. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പളളി എൻഡിഎ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് നൽകിയാണ് തെരഞ്ഞെടുപ്പ് ചിഹ്നം പ്രകാശനം ചെയ്തത്. നേരത്തെ 'കുടം' ചിഹ്നത്തിലായിരുന്നു ബിഡിജെഎസ് സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ "ഹെൽമെറ്റുമായി" ബിഡിജെഎസ് - നിയമസഭാ തിരഞ്ഞെടുപ്പ്
ബിഡിജെഎസിന് പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു.