ETV Bharat / state

നെഹ്റു ട്രോഫി ജലമേളയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉദ്ഘാടനവും ഈ മാസം 31ന് - എൻടിബിആർ യോഗം

ഈ മാസം 10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന  ജലമേള പ്രളയക്കെടുതിയെ തുടര്‍ന്നാണ് മാറ്റി വെച്ചത്

എൻടിബിആർ യോഗം ഉടൻ ചേരും
author img

By

Published : Aug 19, 2019, 3:14 PM IST

Updated : Aug 19, 2019, 4:05 PM IST

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉദ്ഘാടനവും ഈ മാസം 31ന് നടക്കും. ഈ മാസം 10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജലമേള പ്രളയക്കെടുതിയെ തുടര്‍ന്നാണ് മാറ്റി വെച്ചത്. പുതുക്കിയ തിയതി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. ജലമേള മാറ്റി വെച്ചത് മൂലം സംഘാടകര്‍ക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്കാണ് ജലമേളയുടെ സംഘാടന ചുമതല.

Intro:nullBody:നെഹ്‌റു ട്രോഫി ആഗസ്റ്റ് 31ന്; എൻടിബിആർ യോഗം ഉടൻ ചേരും

ആലപ്പുഴ : മഴക്കെടുതി മൂലം സംസ്ഥാനത്ത് ഉണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റു ട്രോഫി ജലമേളയും ചാമ്പ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടന മത്സരവും ഈ മാസം 31ന് നടക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം പ്രഖ്യാപിച്ചതിനെതുടർന്ന് ജലമേളയുടെ സംഘാടകരായ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗം ഉടൻ ഉടൻ ചേർന്ന് ഇതുസംബന്ധിച്ച ഒരുക്കങ്ങൾ ആരംഭിക്കും.

ഓഗസ്റ്റ് 10ന് നടത്താനിരുന്ന ജലമേള പ്രളയക്കെടുതിയിൽ തുടർന്ന് മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിക്കുകയായിരുന്നു. ഇതേതുടർന്ന് കോടികളുടെ നഷ്ടമാണ് സംഘാടകർക്ക് ഉണ്ടായത്. ഇതോടൊപ്പം തന്നെ മാസങ്ങൾ നീണ്ടു നിൽക്കുന്ന ജല മാമാങ്കമായ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടന മത്സരവും നടത്താൻ ധാരണയായി.Conclusion:null
Last Updated : Aug 19, 2019, 4:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.