ETV Bharat / state

നെഹ്‌റു ട്രോഫി വള്ളംകളി: തുഴയെ ചൊല്ലി തർക്കം, രണ്ട് ടീമുകൾ ഹൈക്കോടതിയെ സമീപിച്ചു

പന കൊണ്ടുള്ള തുഴ നിർബന്ധമാക്കിയ ജില്ല കലക്‌ടറുടെ ഉത്തരവിനെതിരെ രണ്ട് ടീമുകൾ ഹൈക്കോടതിയെ സമീപിച്ചു.

nehru trophy boat race complaint  collectors order nehru trophy boat race  nehru trophy boat race complaint  നെഹ്‌റു ട്രോഫി വള്ളംകളി  വള്ളംകളി തുഴയെ ചൊല്ലി തർക്കം  ഹൈക്കോടതി നെഹ്‌റു ട്രോഫി വള്ളംകളി  പന കൊണ്ടുള്ള തുഴ നെഹ്‌റു ട്രോഫി വള്ളംകളി  ജില്ല കലക്‌ടറുടെ ഉത്തരവ് വള്ളംകളി  പന കൊണ്ടുള്ള തുഴ  നെഹ്‌റു ട്രോഫി ജലോത്സവം  ആലപ്പുഴ പുന്നമട കായൽ  നെഹ്‌റു ട്രോഫി ജലമേള  ബോട്ട് റേസ് സൊസൈറ്റി ചെയര്‍മാന്‍
നെഹ്‌റു ട്രോഫി വള്ളംകളി: തുഴയെ ചൊല്ലി തർക്കം, രണ്ട് ടീമുകൾ ഹൈക്കോടതിയെ സമീപിച്ചു
author img

By

Published : Aug 29, 2022, 4:47 PM IST

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിന് ഒരാഴ്‌ച മാത്രം ബാക്കി നിൽക്കെ തുഴയെ ചൊല്ലി തർക്കം. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ആലപ്പുഴ പുന്നമട കായലിൽ നെഹ്‌റു ട്രോഫി ജലമേള നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. മാസങ്ങളായി നടക്കുന്ന പരിശീലനം അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്.

തുഴയെ ചൊല്ലി തർക്കം, രണ്ട് ടീമുകൾ ഹൈക്കോടതിയെ സമീപിച്ചു

പന കൊണ്ടുള്ള തുഴ നിർബന്ധമാക്കിയ ബോട്ട് റേസ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്‌ടറുടെ ഉത്തരവിനെതിരെയാണ് ടീമുകൾ രംഗത്തെത്തിയിരിക്കുന്നത്. ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകൾ ഒഴിവാക്കണമെന്നും പന കൊണ്ട് നിർമിച്ച തുഴ മാത്രമേ അനുവദിക്കു എന്നുമാണ് പുതിയ നിർദേശം. എന്നാൽ, ഇത്രയും നാൾ തടി കൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവർ പുതിയ തീരുമാനം അംഗീകരിക്കാൻ തയ്യാറല്ല.

രണ്ട് ടീമുകൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് ടീം തുഴയുന്ന ചമ്പക്കുളം ചുണ്ടനും സെന്‍റ് ജോണ്‍സ് തെക്കേക്കര ക്ലബ്ലിന്‍റെ വെള്ളക്കുളങ്ങര ചുണ്ടനുമാണ് പരാതിയുമായി കോടതിയിലെത്തിയത്. നെഹ്‌റു ട്രോഫി ഗൈഡ് ലൈൻ പ്രകാരമാണ് പന കൊണ്ടുള്ള തുഴ നിർബന്ധമാക്കിയതെന്നാണ് കമ്മിറ്റിയുടെ വിശദീകരണം.

കഴിഞ്ഞ ദിവസം നടന്ന ക്ലബ്ബുകളുടെ യോഗത്തിലും ഇതേ ചൊല്ലി തർക്കം ഉയര്‍ന്നിരുന്നു. പുതിയ വിവാദം ഉയർന്ന സാഹചര്യത്തിൽ വള്ളംകളിയുടെ സംഘാടനത്തെ കൂടി അത് ബാധിക്കുമോ എന്ന ആശങ്കയിലാണ് സംഘാടകരും വള്ളംകളി പ്രേമികളും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.