ETV Bharat / state

പിതാവിന്‍റെ വെട്ടേറ്റ് 6 വയസുകാരി കൊല്ലപ്പെട്ട സംഭവം; പ്രകോപനമായത് കുട്ടിയുടെ വാശിയെന്ന് പൊലീസ് - latest news in alappuzha

അമ്മയുടെ മാതാപിതാക്കളെ കാണമെന്ന് വാശി പിടിച്ചതാണ് നക്ഷത്രയുടെ കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. നക്ഷത്രയുടെ ആവശ്യം അറിഞ്ഞതോടെ പ്രകോപിതനായ ഇയാള്‍ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

നക്ഷത്രയുടെ കൊലപാതകം
നക്ഷത്രയുടെ കൊലപാതകം
author img

By

Published : Jun 8, 2023, 2:06 PM IST

ആലപ്പുഴ: മാവേലിക്കര പുന്നമൂട്ടില്‍ പിതാവ് ആറു വയസുള്ള മകളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. കൊല്ലപ്പെട്ട നക്ഷത്ര തന്‍റെ അമ്മയുടെ മാതാപിതാക്കളെ കാണണമെന്നാവശ്യപ്പെട്ട് വാശി പിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. കഴുത്തില്‍ മഴു കൊണ്ട് വെട്ടേറ്റ കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു

ഇക്കഴിഞ്ഞ ബുധനാഴ്‌ച (മെയ്‌ 7) വൈകിട്ട് ഏഴരയോടെയാണ് സംഭവം. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്‌തിരുന്നു. അമ്മയുടെ വീട്ടിലെത്തി മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് നക്ഷത്ര എപ്പോഴും വാശി പിടിക്കാറുണ്ട്. ഇത്തരത്തില്‍ വാശി പിടിച്ചതിനെ തുടര്‍ന്നാണ് ശ്രീമഹേഷ്‌ മകളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

വീട്ടില്‍ നിന്ന് ബഹളം കേട്ടതോടെ തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന ശ്രീമഹേഷിന്‍റെ അമ്മ സുനന്ദ (62) ഓടിയെത്തിയപ്പോള്‍ കണ്ടത് സോഫയില്‍ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയെയാണ്. ഇതോടെ ബഹളം വച്ച് പുറത്തേക്കോടിയ സുനന്ദയെയും ശ്രീമഹേഷ്‌ വെട്ടി പരിക്കേല്‍പ്പിച്ചു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരെത്തിയെങ്കിലും ഇയാള്‍ മഴു വീശി ഭീഷണിപ്പെടുത്തി. നക്ഷത്രയുടെ കഴുത്തിന്‍റെ വലത് ഭാഗത്താണ് മഴു കൊണ്ട് വെട്ടേറ്റത്. കൈയ്‌ക്കും തലയിലും പരിക്കേറ്റ സുനന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളിക്കുളങ്ങര ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് നക്ഷത്ര.

ഭാര്യയുടെ മരണവും മഹേഷിന്‍റെ വിവാഹാന്വേഷണവും: വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശ്രീമഹേഷ്‌ പിതാവിന്‍റെ മരണത്തെ തുടര്‍ന്നാണ് നാട്ടില്‍ സ്ഥിര താമസമാക്കിയത്. ട്രെയിനിടിച്ചാണ് മഹേഷിന്‍റെ പിതാവ് ശ്രീമുകുനന്ദന്‍ മരിച്ചത്. കുടുംബം പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് മഹേഷിന്‍റെ ഭാര്യ വിദ്യ ആത്മഹത്യ ചെയ്‌തു.

ഇതിന് പിന്നാലെ ശ്രീമഹേഷ്‌ മറ്റ് വിവാഹന്വേഷണങ്ങള്‍ നടത്തി. അന്വേഷണത്തിനൊടുവില്‍ പൊലീസ് ഉദ്യോഗസ്ഥയായ യുവതിയുമായി വിവാഹം നിശ്ചയിച്ചു. എന്നാല്‍ നിശ്ചയം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഇയാളുടെ സ്വഭാവ വൈകൃതത്തെ കുറിച്ച് മനസിലാക്കിയ യുവതിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി.

അതിന് ശേഷം ഇയാള്‍ അമിതമായി ലഹരി ഉപയോഗിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്കെതിരെ നേരത്തെയും പൊലീസ് കേസുകളെടുത്തിട്ടുണ്ട്. മഹേഷ് ലഹരിയ്‌ക്ക് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപാതകത്തിന് പിന്നാലെ മഹേഷിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മാവേലിക്കര പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Also Read: 6 വയസുകാരിയെ പിതാവ് മഴുകൊണ്ട് വെട്ടികൊലപ്പെടുത്തി; രക്ഷിക്കാനെത്തിയ മുത്തശ്ശിക്കും വെട്ടേറ്റു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.