ETV Bharat / state

സുഭാഷ് വാസുവിനെ തള്ളി വി.മുരളീധരൻ

author img

By

Published : Feb 21, 2020, 3:58 PM IST

തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് എൻഡിഎയുടെ ഘടകകക്ഷിയാണെന്നും വി.മുരളീധരൻ കണിച്ചുകുളങ്ങരയില്‍ പറഞ്ഞു.

ബിഡിജെഎസ് കലഹം കേന്ദ്രമന്ത്രി വി.മുരളീധരൻ  എൻഡിഎ  നിലപാടറിയിച്ച് മുരളീധരൻ  BDJS  central minister v muraleedharan  NDA in BDJS issue
സുഭാഷ് വാസുവിനെ തള്ളി കേന്ദ്രമന്ത്രി വി.മുരളീധരൻ

ആലപ്പുഴ: ബിഡിജെഎസിലെ ആഭ്യന്തര കലഹം രൂക്ഷമാകവേ നിലാപടറിയിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ബിഡിജെഎസിന്‍റെ നേതൃത്വം സംബന്ധിച്ച് എൻഡിഎക്ക് സംശയമില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് എൻഡിഎയുടെ ഘടകകക്ഷിയാണെന്നും വി.മുരളീധരൻ കണിച്ചുകുളങ്ങരയിൽ വ്യക്തമാക്കി.

കേരളത്തിൽ എൻഡിഎ നിർജ്ജീവമാണെന്ന അഭിപ്രായം തനിക്കില്ല. ചില പോരായ്മകളുണ്ട്. അക്കാര്യങ്ങൾ കേരളത്തിലെ പുതിയ ബിജെപി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ പരിഹരിക്കും. ബിഡിജെഎസിന് അർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന അഭിപ്രായം തനിക്കുണ്ട്. അത് പരിഹരിക്കാൻ ശ്രമം നടത്തും. കേരളത്തിലെ ദേശീയപാത വികസനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായാണ് ശ്രമിക്കുന്നത്. കേരളത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാങ്കേതികമായ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നില്ലെന്നും വി.മുരളീധരൻ പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയും മന്ത്രിയോടൊപ്പം വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.