ETV Bharat / state

ചേർത്തല താലൂക്കിൽ കൂടുതൽ കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ - കൊവിഡ് വ്യാപനം

പാണാവള്ളി പഞ്ചായത്തിലെ വാർഡ് 5, അരൂർ പഞ്ചായത്തിലെ വാർഡ് 6,10 എന്നിവയാണ് പുതിയതായി കണ്ടെയ്‌ന്‍മെന്‍റ്സോണാക്കിയത്.

CONTAINMENT ZONE  CHERTHALA TALUK  ചേർത്തല താലൂക്ക്  കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍  കൊവിഡ് വ്യാപനം  ആലപ്പുഴ
ചേർത്തല താലൂക്കിൽ കൂടുതൽ കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍
author img

By

Published : Aug 9, 2020, 4:41 PM IST

ആലപ്പുഴ: കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ചേർത്തല താലൂക്കിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി. പാണാവള്ളി പഞ്ചായത്തിലെ വാർഡ് 5, അരൂർ പഞ്ചായത്തിലെ വാർഡ് 6, 10 എന്നിവയാണ് പുതിയതായി കണ്ടെയ്‌ന്‍മെന്‍റ് സോണാക്കിയത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കലക്ടർ എ അലക്‌സാണ്ടർ അറിയിച്ചു.

വാർഡുകളിൽ കൊവിഡ് പോസിറ്റീവ് രോഗികളും സമ്പര്‍ക്കവും കൂടുതലാണെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. രോഗവ്യാപനം നിയന്ത്രണവിധേയമായതിനെ ‍തുടർന്ന് കോടംതുരുത്ത് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തുറവൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.