ETV Bharat / state

കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ച്‌ മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദും

തീരദേശവാസികളുടെ ആശങ്കകള്‍ക്ക് ശാശ്വത പരിഹാരം കാണാൻ ഇടതുസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിമാര്‍.

കടലാക്രമണ പ്രദേശങ്ങൾ  ചേർത്തല ഒറ്റമശേരി  സജി ചെറിയാൻ  പി.പ്രസാദ്‌  Ministers Saji Cherian and P. Prasad visiting the sea areas  Saji Cherian
കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ച്‌ മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദും
author img

By

Published : May 27, 2021, 9:22 PM IST

ആലപ്പുഴ : കടലാക്രമണമുണ്ടായ ചേർത്തല ഒറ്റമശ്ശേരിയിൽ സന്ദര്‍ശനം നടത്തി ഫിഷറീസ് മന്ത്രി സജി ചെറിയാൻ, പി.പ്രസാദ്, ആലപ്പുഴ എംപി അഡ്വ.എ.എം.ആരിഫ് എന്നിവര്‍. വൈകിട്ട് അഞ്ചരയോടെ ഒറ്റമശ്ശേരിയിലെത്തിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കടലാക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ചു.

ALSO READ:പ്ലസ് വൺ പരീക്ഷകൾ ഓണാവധിയോട് അടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി

തകർന്ന വീടുകളും, തീരവും സംഘം നിരീക്ഷിച്ചു. ഇവിടെ കടൽഭിത്തിയില്ലാത്ത പ്രദേശത്താണ് കനത്തനാശം നേരിട്ടത്. ഒറ്റമശ്ശേരി തീരവും, തീരദേശ വാസികളുടെ ജീവനും, ജീവിതവും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാരായ സജി ചെറിയാനും, പി.പ്രസാദും, എ.എം.ആരിഫ് എംപിയും പറഞ്ഞു.

കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ച്‌ മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദും
തീരദേശ വാസികളുടെ ആശങ്കകള്‍ക്ക് ശാശ്വത പരിഹാരം കാണാൻ ഇടതുസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മൂവരും വ്യക്തമാക്കി. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് ചിങ്കത്തറ ,തഹസിൽദാർ പി.ജി.രാജേന്ദ്രബാബു, ഡെപ്യൂട്ടി തഹസിൽദാർ പി.പി.മധു, വില്ലേജ് ഓഫിസർ അനിത, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങള്‍ തുടങ്ങിയവരും എത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.