ETV Bharat / state

സ്വാബ് പരിശോധനയ്ക്കുള്ള മൂന്നു മൊബൈല്‍ വാനുകള്‍ മന്ത്രി തോമസ് ഐസക് ഫ്ലാഗ് ഓഫ് ചെയ്തു - മന്ത്രി തോമസ് ഐസക്

മന്ത്രി തോമസ് ഐസക് ഓണ്‍ലൈനായി മൊബൈല്‍ വാനുകളുടെ ഫ്ലാഗ് ഓഫ് നടത്തി

Thomas Isaac  flagged off three mobile  സ്വാബ് പരിശോധന  മൊബൈല്‍ വാനുകള്‍  മന്ത്രി തോമസ് ഐസക്  കെ.എസ്.എഫ്.ഇ
സ്വാബ് പരിശോധനയ്ക്കുള്ള മൂന്നു മൊബൈല്‍ വാനുകള്‍ മന്ത്രി തോമസ് ഐസക് ഫ്ലാഗ് ഓഫ് ചെയ്തു
author img

By

Published : Jul 28, 2020, 11:01 PM IST

ആലപ്പുഴ: കെ.എസ്.എഫ്.ഇ തങ്ങളുടെ സാമൂഹിക പ്രതിബന്ധതാ ഫണ്ടില്‍ നിന്ന് നല്‍കിയ തുക ഉപയോഗിച്ച് ജില്ല ഭരണകൂടം വാങ്ങിയ സ്വാബ് പരിശോധയ്ക്കുള്ള മുന്നു മൊബൈല്‍ വാനുകള്‍ പുറത്തിറക്കി. മന്ത്രി തോമസ് ഐസക് ഓണ്‍ലൈനായി മൊബൈല്‍ വാനുകളുടെ ഫ്ലാഗ് ഓഫ് നടത്തി.

സ്വാബ് എടുക്കാനും പരിശോധിക്കാനുമുള്ള സൗകര്യം സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണ്. ഇതിന് മൊബൈല്‍ വാനുകള്‍ കൂടുതലുള്ളത് സഹായിക്കും. കൊവിഡ‍് ഫസ്റ്റ് ലൈന്‍ സെന്‍ററുകള്‍ സര്‍ക്കാര്‍ ആരംഭിക്കുന്നു. പ്രതിരോധത്തിന്‍റെ കാര്യത്തില്‍ ഒരു നിയന്ത്രണവും സര്‍ക്കാര്‍ വയ്ക്കുന്നില്ല. പഞ്ചായത്തുകള്‍ക്ക് ആംബുലന്‍സ് വാങ്ങാന്‍ അനുവദിച്ചിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഏത് കാര്യത്തിനും പഞ്ചായത്തിന് പണം വിനിയോഗിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൂടുതല്‍ സ്ഥലങ്ങളില്‍ പ്രത്യേകിച്ചും മത്സ്യബന്ധന മേഖലകളില്‍ പരിശോധന സാധ്യമാക്കുന്നതിന് പുതിയ വാനുകള്‍ ഏറെ ഉപകരിക്കുമെന്ന് യോഗത്തില്‍ ജില്ല കലക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ യുടെ സി.എസ്.ആര്‍.ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ കലക്ടറുടെ അക്കൗണ്ടില്‍ ലഭിച്ചിരുന്നു. ഇതുപയോഗിച്ചാണ് വാന്‍ വാങ്ങിയത്. ഡ്രൈവറെ കൂടാതെ ഡോക്ടര്‍ക്ക് ഇരിക്കാനും ഒരു ടെക്നിക്കല്‍ അസിസ്റ്റന്‍റിന് ഇരിക്കാനും ഉള്ള സൗകര്യം സ്വാബ് ടെസ്റ്റിനുള്ള മൊബൈല്‍ വാനിലുണ്ട്. നേരത്തെ ജില്ല മെഡ‍ിക്കല്‍ ഓഫീസിന്‍റെ നേതൃത്വത്തില്‍ നാല് മൊബൈല്‍ വാഹനങ്ങള്‍ സ്വാബ് ടെസ്റ്റിനായിട്ടുണ്ട്. ഇവയ്ക്ക് പുറമേയാണ് പുതിയ സൗകര്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.