ആലപ്പുഴ: പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനം ഉടനെ സ്വയം പര്യാപ്തത നേടുമെന്ന് മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രി അഡ്വ.കെ.രാജു. പട്ടണക്കാട് ബ്ലോക്കിലെ ക്ഷീര കര്‍ഷക സംഗമവും ക്ഷീരഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാര്‍ഷിക വൃത്തിയില്‍ മുന്നിട്ടുനില്‍ക്കുന്ന പട്ടണക്കാട് പഞ്ചായത്തിനെ ക്ഷീര ഗ്രാമം പദ്ധതിയിലേക്ക് തെരഞ്ഞെടുത്തതിലൂടെ നിരവധി ക്ഷീര കര്‍ഷകര്‍ക്ക് സഹായം നല്‍കാനാകും. മികച്ച പശുക്കളെ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്. വെള്ളപ്പൊക്കം ഏറെ ബാധിച്ച സ്ഥലങ്ങളിലെ കന്നുകാലികളെ സംരക്ഷിക്കാന്‍ തകഴി, നെടുമുടി പഞ്ചായത്തുകളില്‍ പൊതുകന്നുകാലി തൊഴുത്ത് നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. ക്ഷീര ഗ്രാമം പദ്ധതിയിലൂടെ പട്ടണക്കാട് പഞ്ചായത്ത് പാല്‍ ഉത്പാദന മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കും. കര്‍ഷകര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും വകുപ്പ് മന്ത്രിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്നും മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി പട്ടണക്കാട് പഞ്ചായത്തിന് അനുവദിച്ച 50 ലക്ഷം രൂപയുടെ ധനസഹായം പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍.പ്രമോദിന് മന്ത്രി കെ. രാജു കൈമാറി. ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച കുണ്ടയില്‍ രാധാകൃഷ്ണനുള്ള പുരസ്‌കാര ദാനവും മന്ത്രി നിര്‍വഹിച്ചു. കന്നുകാലി- കന്നുകുട്ടി പ്രദര്‍ശന മത്സരം, പശുക്കളുടെ വന്ധ്യതാ പരിശോധന ക്യാമ്പ്, കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.