ആലപ്പുഴ: കൊവിഡ് കാലത്ത് ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ സ്‌കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമൊരുക്കി ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മണ്ഡലത്തിലെ ഏഴ് വിദ്യാർഥികൾ തങ്ങൾക്ക് ഓൺലൈൻ പഠനത്തിനുള്ള അസൗകര്യങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സ്മാർട്ട് ഫോൺ ലഭിക്കുന്നതിനുള്ള വഴി തുറന്നത്.
also read: ഇന്‍റർനെറ്റ് ലഭ്യത; സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
മന്ത്രി വി. ശിവൻ കുട്ടി ചെങ്ങന്നൂർ എം.എൽ.എയായ മന്ത്രി സജി ചെറിയാനെ വിവരം അറിയിക്കുകയായിരുന്നു. മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം വിതരണത്തിനായി വിദ്യാഭ്യാസ മന്ത്രിയെ സജി ചെറിയാന്‍ ക്ഷണിച്ചിരുന്നു. തുടർന്ന് മന്ത്രി വി. ശിവൻകുട്ടി ഞായറാഴ്ച്ച കൊഴുവല്ലൂരിലെ സജി ചെറിയാന്‍റെ വസതിയിൽ എത്തിയാണ് മൊബൈൽ ഫോണുകൾ കുട്ടികൾക്ക് കൈമാറിയത്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെബിൻ പി. വർഗ്ഗീസ്, ജില്ലാ പഞ്ചായത്തംഗം ഹേമലത എന്നിവർ പങ്കെടുത്തു.