ETV Bharat / state

നിസാമുദീന്‍ സമ്മേളനത്തിൽ പങ്കെടുത്തവർ നിരീക്ഷണത്തിലെന്ന് മന്ത്രി ജി.സുധാകരന്‍ - ഓണാട്ടുകര മേഖല

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ 7108 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 10 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് ക്വാറന്‍റൈന്‍ ചെയ്തവര്‍ 533 ആണ്

ആലപ്പുഴ  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  മന്ത്രി ജി.സുധാകരന്‍  ക്വാറന്‍റൈന്‍  ഓണാട്ടുകര മേഖല  _G_SUDHAKARAN
സമൂഹ വ്യാപനമില്ല; നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ നിരീക്ഷണത്തിലെന്ന് മന്ത്രി ജി.സുധാകരന്‍
author img

By

Published : Apr 2, 2020, 9:18 PM IST

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരന്‍. കൊവിഡ് 19 പശ്ചാത്തലത്തില്‍ കളക്‌ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ;മന്ത്രി ജി.സുധാകരന്‍

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 7108 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 10 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ഇന്ന് ക്വാറന്‍റൈന്‍ ചെയ്തവര്‍ 533 ആണ്. ഇന്ന് ജില്ലയില്‍ ക്വാറന്‍റൈന്‍ ഒഴിവാക്കിയത് 1474 പേരാണ്. കൂടുതല്‍ രോഗബാധിതരുള്ള പ്രദേശങ്ങളില്‍ ബോധവല്‍കരണ പ്രവര്‍ത്തനം ശക്തമാക്കും. ഏത് സമയവും അടിയന്തര സാഹചര്യം ഉണ്ടായേക്കാമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

ജില്ലയിൽ കൊവിഡ് 19 സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും ജനങ്ങൾ പരിഭാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. നിസാമുദീനില്‍ മതസമ്മേളനത്തില്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് എട്ട് പേരാണ് പോയത്. അതിലൊരാൾ ആലപ്പുഴയിൽ നിന്നും ബാക്കിയുള്ളവരെല്ലാം ഓണാട്ടുകര മേഖലയിൽ നിന്നുമാണ്. എട്ടുപേരും ഇവരുമായി ബന്ധപ്പെട്ട എല്ലാവരും ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ജില്ലാ കലക്ടര്‍ എം.അഞ്‌ജന, ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.