ETV Bharat / state

സ്പിന്നിംഗ് മേഖലയെ തിരികെ കൊണ്ടുവരാൻ സർക്കാരിനായി:മന്ത്രി ഇ പി ജയരാജൻ - kerala goverment

കരീലക്കുളങ്ങരയിലെ ദി ആലപ്പി സഹകരണ സ്പിന്നിംഗ് മില്ലിലെ പുനരുദ്ധാരണ നവീകരണ വികസനപദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി

ആലപ്പുഴ  Alappuzha  Spinning sector  Minister EP Jayarajan  kerala goverment  വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ
സ്പിന്നിംഗ് മേഖലയെ തിരികെ കൊണ്ടുവരാൻ സർക്കാരിനായി:മന്ത്രി ഇ പി ജയരാജൻ
author img

By

Published : Oct 20, 2020, 4:24 AM IST

ആലപ്പുഴ: പല കാരണങ്ങൾ കൊണ്ട് തകർന്ന് പോയ സ്പിന്നിംഗ് മേഖലയെ കഠിന പരിശ്രമത്തിലൂടെ പുതു ജീവൻ നൽകി തിരികെ കൊണ്ടുവരാൻ ഈ സർക്കാരിനായെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. കരീലക്കുളങ്ങരയിലെ ദി ആലപ്പി സഹകരണ സ്പിന്നിംഗ് മില്ലിലെ പുനരുദ്ധാരണ നവീകരണ വികസനപദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

സ്പിന്നിംഗ് മേഖലയെ തിരികെ കൊണ്ടുവരാൻ സർക്കാരിനായി:മന്ത്രി ഇ പി ജയരാജൻ

സംസ്ഥാന സർക്കാരിന്‍റെ നൂറ് ദിനകർമ പദ്ധയിലൊന്നാണിത്. 25,200 സ്പിൻറിലുകളുള്ള സ്പിന്നിംഗ് മില്ലായാണ് ഇതിനെ വിപുലീകരിച്ചത്. പതിമൂവ്വായിരത്തിൽ പരം സ്പിൻറിലുകളാണ് പുതുതായി നിർമിച്ചത്. നൂലിന്‍റെ ഗുണനിലവാരവും മില്ലിന്‍റെ 20% ഉത്പാദന ക്ഷമതയും വർധിപ്പിക്കാൻ സാധിച്ചു. ഇതോടെ ആഭ്യന്തര വിദേശ വിപണികൾ ഒരുപോലെ വിപുലീകരിക്കാൻ സാധിക്കും. ആധുനികവത്ക്കരണത്തിനും സ്പിൻറിൽ ശേഷി വർദ്ധിപ്പിക്കാനുമായി 34 കോടി രൂപയാണ് വിനിയോഗിച്ചത്. സംസ്ഥാന സർക്കാരും നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്‍റ് കോർപ്പറേഷനും ചേർന്നാണ് തുക അനുവദിച്ചത്.

ആധുനിക വത്ക്കരണത്തോടെ ചുരുങ്ങിയത് നൂറ് പേർക്കെങ്കിലും കൂടുതലായി ജോലി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുമേഖല സഹകരണ സ്പിന്നിംഗ് മില്ലുകളിൽ ആദ്യമായി ഐ.എസ്.ഒ അംഗീകാരം ലഭിച്ച സ്ഥാപനമാണ് ആലപ്പുഴ സ്പിന്നിംഗ് മിൽ. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ മില്ലിനുള്ള സാധ്യതകൾ അനന്തമാണ്. വിവിധ ഉത്പ്പന്നങ്ങൾ വിൽക്കുന്നതിനായി ഇതിനോട് ചേർന്ന് ഷോപ്പിംഗ് കേന്ദ്രങ്ങൾ നിർമിക്കുന്നത് മില്ലിന്‍റെ വളർച്ചക്ക് കാരണമാകും. കുറഞ്ഞ ചെലവിൽ കോട്ടൺ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന തലത്തിൽ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എംപി മുഖ്യ അതിഥിയായി. വ്യവസായ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണിവിശ്വനാഥ്, സ്പിന്നിംഗ് മിൽ ചെയർമാൻ എം എ അലിയാർ, ജനറൽ മാനേജർ പി എസ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.