ETV Bharat / state

മാവേലിക്കരയിലെ സ്‌കൂൾ കുട്ടിയുടെ മരണം:  പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു - navaneeth news

ആന്തരിക രക്തസ്രാവവും കഴുത്തിന് പിന്നിലേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മാവേലിക്കരയിലെ സ്‌കൂൾ കുട്ടിയുടെ മരണം: ആന്തരിക രക്തസ്രാവവും കഴുത്തിന് പിന്നിലെ ക്ഷതവുമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
author img

By

Published : Nov 23, 2019, 2:41 PM IST

Updated : Nov 23, 2019, 3:15 PM IST

ആലപ്പുഴ:മാവേലിക്കര ചുനക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി ക്രിക്കറ്റ്‌ കളിക്കുന്നതിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ആന്തരിക രക്തസ്രാവവും കഴുത്തിന് പിന്നിലേറ്റ ക്ഷതവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കഴുത്തിലെ ഞരമ്പുകൾ പൊട്ടുകയും രക്തം കട്ടപിടിക്കുകയും ചെയ്ത നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൻ്റെ പ്രാഥമിക വിവരങ്ങൾ പൊലീസിന് കൈമാറി.

മാവേലിക്കരയിലെ സ്‌കൂൾ കുട്ടിയുടെ മരണം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു

ബന്ധുക്കളും അധ്യാപകരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജി. വേണുഗോപാൽ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ ടി മാത്യു എന്നിവർ ആശുപത്രി മോർച്ചറിയിൽ എത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കൈവിട്ടുപോയ മരക്കഷ്ണം നവനീതിൻ്റെ തലയ്ക്ക് പിന്നിൽ കൊണ്ട് പരിക്കേറ്റത്. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Intro:

Body:മാവേലിക്കരയിലെ സ്‌കൂൾ കുട്ടിയുടെ മരണം: ആന്തരിക രക്തസ്രാവവും കഴുത്തിന് പിന്നിലേറ്റ ക്ഷതവും മരണകാരണം

ആലപ്പുഴ : മാവേലിക്കര ചുനക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ക്രിക്കറ്റ്‌ കളിക്കുന്നതിനിടെ മരിച്ച സംഭവത്തിൽ ആന്തരിക രക്തസ്രാവവും കഴുത്തിന് പിന്നിലേറ്റ ക്ഷതവുമാണ് കുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

കഴുത്തിലെ ഞരമ്പുകൾ പൊട്ടുകയും രക്തം കട്ടപിടിക്കുകയും ചെയ്ത നിലയിലായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പോലീസിന് കൈമാറി. ബന്ധുക്കളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ ടി മാത്യു എന്നിവരും ആശുപത്രി മോർച്ചറിയിൽ എത്തിയിരുന്നു. മരിച്ച നവനീതിന്റെ മൃതദേഹം ഒന്നരയോടെ സ്കൂളിൽ പൊതുദർശനത്തിനുവെയ്ക്കും. തുടർന്ന് വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് നാല് മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.

ഇന്നലെ ഉച്ചയ്ക്കാണ് സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കൈവിട്ടുപോയ മരകഷ്ണം നവനീതിന്റെ തലയ്ക്ക് പിന്നിൽ കൊണ്ട് അപകടം നടന്നത്. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Conclusion:
Last Updated : Nov 23, 2019, 3:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.