ETV Bharat / state

'നിങ്ങളിപ്പോള്‍ കാണുന്നത് തല്ലുമാലയുടെ ബാക്കി' ; പപ്പടം കിട്ടാത്തതില്‍ പൊട്ടിയ അടിയുടെ ദൃശ്യം വൈറല്‍, കേസെടുത്ത് പൊലീസ് - മുട്ടത്തെ ഓഡിറ്റോറിയത്തില്‍ വച്ച്

ഓഗസ്റ്റ് 28 നാണ്, ആലപ്പുഴ മുട്ടത്ത് കല്യാണ സദ്യയില്‍ പപ്പടം കിട്ടാത്തതിന്‍റെ പേരില്‍ കൂട്ടത്തല്ല് നടന്നത്. കരീലക്കുളങ്ങര പൊലീസാണ് സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ കേസെടുത്തത്

കരീലക്കുളങ്ങര  Karilakulangara  പപ്പടം കിട്ടാത്തതില്‍ പൊട്ടിയ അടിയുടെ ദൃശ്യം  marriage function clash harippad alappuzha  marriage function clash alappuzha  pappadam not served marriage function  പപ്പടം കിട്ടാത്തതിന്‍റെ പേരില്‍ കൂട്ടത്തല്ല്  ആലപ്പുഴ മുട്ടത്ത്  Alappuzha muttam  മുട്ടത്തെ ഓഡിറ്റോറിയത്തില്‍ വച്ച്  marriage clash muttam alappuzha
''നിങ്ങളിപ്പോള്‍ കാണുന്നത് 'തല്ലുമാല'യുടെ ബാക്കി''; പപ്പടം കിട്ടാത്തതില്‍ പൊട്ടിയ അടിയുടെ ദൃശ്യം വൈറല്‍, കേസെടുത്ത് പൊലീസ്
author img

By

Published : Aug 29, 2022, 10:49 PM IST

ആലപ്പുഴ : ഹരിപ്പാട് മുട്ടത്ത്, കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ കൂട്ടത്തല്ലില്‍ കേസെടുത്ത് പൊലീസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. മുട്ടത്തെ ഓഡിറ്റോറിയത്തില്‍ വച്ച് ഞായറാഴ്‌ച (ഓഗസ്റ്റ് 28) ഉച്ചയോടെയാണ് കൂട്ടത്തല്ലുണ്ടായാത്.

വരന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. വിളമ്പുന്നവര്‍ ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. തുടര്‍ന്ന്, തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.

വിവാഹ സദ്യയില്‍ പപ്പടം കിട്ടാത്തതിന് അടി, കേസെടുത്ത് പൊലീസ്

ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. വിവാഹ വേദിയില്‍ വലിയ നാശനഷ്‌ടമാണ് സംഭവിച്ചത്. സംഭവത്തിൽ ഓഡിറ്റോറിയം ഉടമ മുരളീധരന്‍, ജോഹന്‍, ഹരി എന്നിവര്‍ക്ക് പരിക്കേറ്റു. കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.