ആലപ്പുഴ: ഹരിപ്പാട്(Haripad) അയല്‍വാസിയെ വെടിവെച്ച്(Shot Dead) കൊലപ്പെടുത്തിയ ആള്‍ പിടിയില്‍. പള്ളിപ്പാട് വഴുതാനത്ത് ശ്രീഹരിയിൽ സോമനാണ്(55) വെടിയേറ്റ് മരിച്ചത്. അയൽവാസിയും ബന്ധുവുമായ പ്രസാദാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. വസ്‌തു തര്‍ക്കത്തെ തുടര്‍ന്ന് സോമനും അയല്‍വാസിയും ബന്ധുവുമായ പ്രസാദും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു.
തുടര്‍ന്ന് എയർ ഗണ്‍(Air Gun) ഉപയോഗിച്ച് വെടിവയ്‌ക്കുകയായിരുന്നു. രണ്ട് തവണ നിറയൊഴിച്ചതായാണ് പൊലീസ് പറയുന്നത്. വയറിലും മുതുകിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ സോമനെ ആലപ്പുഴ മെഡിക്കൽ കോളജ്(Alappuzha Medical College) ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിടിയിലായ പ്രസാദ് വിമുക്ത ഭടനാണ്.
അതേസമയം, കഴിഞ്ഞ ദിവസം ബിഹാറിലെ സമസ്‌തിപൂര്‍ കോടതി (Samastipur court ) വളപ്പില്‍ അജ്ഞാതരുടെ വെടിയേറ്റ് മദ്യക്കടത്ത് കേസ് പ്രതികള്‍ക്ക് പരിക്കേറ്റിരുന്നു (Prisoners shooted in Samastipur). ദുധ്‌പുര സ്വദേശികളായ പ്രഭാത് ചൗധരി നീം ചക്ര, പ്രഭാത് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓഗസ്റ്റ് 26ന് രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം.
പ്രതികള്‍ക്ക് നേരെ നിറയൊഴിച്ചു (Prisoners shooted in Samastipur): കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌ത പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ആയുധധാരികളായ രണ്ട് പേര്‍ പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ജനങ്ങള്‍ ആശങ്കയിലായി. സംഭവത്തിന് പിന്നാലെ ആയുധധാരികളായ ഇരുവരും ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.
അക്രമണത്തില്‍ പരിക്കേറ്റ പ്രതികളെ ബിഹാറിലെ സദര്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന് പിന്നാലെ സദര്‍ ഡിഎസ്‌പി സജ്ഞയ് കുമാര്‍ പാണ്ഡെ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡിഎസ്‌പി സജ്ഞയ് കുമാര്‍ അറിയിച്ചു.
രാജസ്ഥാനിലും സമാന സംഭവം(Same Incident In Rajastan): രാജസ്ഥാനില്‍ ഏതാനും ദിവസം മുമ്പാണ് സമാന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. കൊലക്കേസ് പ്രതികള്‍ക്ക് നേരെയാണ് അജ്ഞാത സംഘം വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്‌തു.
ഭരത്‌പൂര്‍ സ്വദേശിയായ ജഗീനാണ് കൊല്ലപ്പെട്ടത്. വിജയ്‌പാല്‍ എന്നയാള്‍ക്കാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ സെപ്‌റ്റംബറിലാണ് ഇരുവരും കൊലക്കേസില്‍ അറസ്‌റ്റിലായത്.
പൊലീസ് വാഹനത്തില്‍ പ്രതികളെ ഭരത്‌പൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിക്കുന്നതിനിടെയാണ് ഇരുവര്‍ക്കും അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റത്. കാറിലും ബൈക്കുകളിലുമായി എത്തിയ സംഘം നടുറോഡില്‍ പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തുകയും വാഹനത്തിലേക്ക് അതിക്രമിച്ച് കയറുകയുമായിരുന്നു. വാഹനത്തില്‍ കയറി സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളക് പൊടി വിതറുകയും പ്രതികള്‍ക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു.
12 പേരടങ്ങുന്ന സംഘമാണ് പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തിയത്. ഹെഡ് കോണ്‍സ്‌റ്റബിളിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പൊലീസ് വാഹനത്തിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ വെടിയേറ്റ പ്രതികളെ ഭരത്‌പൂരിലെ ആര്‍ബിഎം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് സംഘത്തിന് നേരെയുണ്ടായ അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്‌തു. സംഭവത്തിന് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കമ്മിഷണര്‍ പറഞ്ഞു.