ETV Bharat / state

ഷൂട്ടിങ് പഠിക്കാൻ നടൻ മമ്മൂട്ടി റൈഫിൾ ക്ലബില്‍

റൈഫിൾ ക്ലബിലെ അംഗത്വം ക്ലബ്‌ പ്രസിഡന്‍റ് കൂടിയായ ജില്ലാ കലക്‌ടർ എം.അഞ്ജനയിൽ നിന്ന് മമ്മൂട്ടി ഏറ്റുവാങ്ങി.

നടൻ മമ്മൂട്ടി ചേർത്തല സെന്‍റ് മൈക്കിൾസ് കോളജ് റൈഫിൾ ക്ലബ് Mammootty cherthala rifle shooting cherthala rifle മമ്മൂട്ടി റൈഫിൾ
ഷൂട്ടിങ് പഠിക്കാൻ നടൻ മമ്മൂട്ടി ചേർത്തലയിൽ
author img

By

Published : Jan 16, 2020, 3:58 AM IST

ആലപ്പുഴ: ഷൂട്ടിങ് പഠിക്കാൻ നടൻ മമ്മൂട്ടി ചേർത്തലയിലെ റൈഫിൾ ക്ലബിലെത്തി. ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിന് സമീപത്തുള്ള റൈഫിൾ ക്ലബിലാണ് ഷൂട്ടിങ് പഠിക്കാൻ മമ്മൂട്ടിയെത്തിയത്. വിദ്യാർഥികളടക്കം വലിയ ജനക്കൂട്ടമാണ് പ്രിയ നടനെ നേരിട്ട് കാണാനെത്തിയത്.

ഷൂട്ടിങ് പഠിക്കാൻ നടൻ മമ്മൂട്ടി റൈഫിൾ ക്ലബില്‍

റൈഫിൾ ക്ലബിലെ അംഗത്വം ക്ലബ്‌ പ്രസിഡന്‍റ് കൂടിയായ ജില്ലാ കലക്‌ടർ എം.അഞ്ജനയിൽ നിന്ന് മമ്മൂട്ടി ഏറ്റുവാങ്ങി. തുടര്‍ന്ന് ഷൂട്ടിങ് റേഞ്ചിൽ അഞ്ച് റൗണ്ട് വെടിയുതിർത്തു. സിനിമയിൽ കൃത്യമായി വെടിവെക്കുന്നതിന് പിന്നിൽ രഞ്ജി പണിക്കരാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു. വൈസ് പ്രസിഡന്‍റുമാരായ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, എ.സി.ശാന്തകുമാർ, റൈഫിൾ ക്ലബ് സെക്രട്ടറി കിരൺ മാർഷൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പരിശീലനത്തിന്‍റെ ഭാഗമായി വീണ്ടും ചേർത്തലയിൽ വരുമെന്ന് ഉറപ്പുനൽകിയാണ് മമ്മൂട്ടി മടങ്ങിയത്.

Intro:Body:ഷൂട്ടിംഗ് പഠിക്കാൻ നടൻ മമ്മൂട്ടി ചേർത്തലയിൽ.

ആലപ്പുഴ : ഷൂട്ടിംഗ് പഠിക്കാൻ നടൻ പദ്മശ്രീ ഭരത് മമ്മൂട്ടി ചേർത്തലയിൽ. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിന് സമീപത്തുള്ള റൈഫിൽ ക്ലബ്ബിലാണ് ഷൂട്ടിംഗ് പഠിക്കാൻ മമ്മൂട്ടിയെത്തിയത്. മമ്മുട്ടി വരുന്നതറിഞ്ഞ് വിദ്യാർത്ഥികൾ അടക്കം വലിയ ജനക്കൂട്ടം തങ്ങളുടെ പ്രിയ നടനെ നേരിട്ട് കാണാൻ ചേർത്തലയിലെത്തിയിരുന്നു. ചേർത്തല റൈഫിൾ ക്ലിബ്ബിന്റെ ആവശ്യപ്രകാരം ക്ലബ്ബിൽ അംഗത്വം എടുക്കുന്നതിനായാണ് അദ്ദേഹം എത്തിയത്. റൈഫിൾ ക്ലബ്‌ പ്രസിഡന്റ്‌ കൂടിയായ ജില്ലാകളക്ടർ എം.അഞ്ജനയിൽ നിന്ന് മമ്മൂട്ടി അംഗത്വം ഏറ്റുവാങ്ങി. അതിനു ശേഷം ഷൂട്ടിംഗ് റേഞ്ചിൽ അഞ്ച് റൗണ്ട് വെടിയുതിർത്തു. സിനിമയിൽ കൃത്യമായ് വെടി വെക്കുന്നതിനു പിന്നിൽ രഞ്ജി പണിക്കരാണന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായ് മമ്മുട്ടി പറഞ്ഞു. വൈസ് പ്രസിഡന്റ്‌ മാരായ ജില്ലാ പോലീസ് മേധാവി കെ.എം.ടോമി, എ.സി. ശാന്തകുമാർ,റൈഫിൾ ക്ലബ്ബ് സെക്രട്ടറി കിരൺ മാർഷൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ഇനിയും ചേർത്തലയിൽ വരുമെന്ന് ഉറപ്പ് നൽകിയാണ് മമ്മൂട്ടി മടങ്ങിയത്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.