ആലപ്പുഴ: ചേർത്തലയിലെ എൻഡിഎ സ്ഥാനാർഥി പി.എസ്.ജ്യോതിസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചിഹ്നമായ ഹെൽമറ്റ് ധരിച്ച് കാൽനട റാലി നടത്തി. എൻഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച റാലി മഹിള മോർച്ച ജില്ല പ്രസിഡന്‍റ് കല രമേശ് ഉദ്ഘാടനം ചെയ്തു.
എൻഡിഎയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഹെൽമറ്റ് ധരിച്ച് പ്രവർത്തകർ മുൻനിരയിൽ അണിനിരന്നു. മഹിള മോർച്ച നേതാക്കളായ ആശ മുകേഷ്, സീനു അജേഷ്, കവിത.എസ് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്‍റ് അഭിലാഷ് മാപ്പറമ്പിൽ റാലിയ്ക്ക് നേതൃത്വം നൽകി.