ആലപ്പുഴ: ആലപ്പുഴയുടെ അമ്പത്തൊന്നാമത്തെ ജില്ലാ കലക്‌ടറായി എം.അഞ്ജന ചുമതലയേറ്റു. ജില്ലയുടെ ഏഴാമത്തെ വനിത കലക്‌ടറാണ് അഞ്ജന. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം വേഗത്തിലും സുതാര്യവുമായ രീതിയില്‍ എത്തിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ചുമതലയേറ്റ ശേഷം ജില്ലാ കലക്‌ടര്‍ പറഞ്ഞു. കൂട്ടായി പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുമെന്നും കലക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലയാണ് ആലപ്പുഴ. അതിനാല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്ന് കലക്‌ടര്‍ വ്യക്തമാക്കി. തിരുവനന്തപുരം പട്ടം സ്വദേശിനിയായ എം.അഞ്ജന 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു. എ.ഡി.എം വി.ഹരികുമാര്‍, റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കലക്‌ടറെ സ്വീകരിച്ചു.