ETV Bharat / state

ലൈഫ് മിഷൻ; ജില്ലയിലെ ബ്ലോക് തല സംഗമത്തിന് തുടക്കം - government

വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിൽ നിന്നും ഓരോ ഗുണഭോക്താവിനും ലഭിക്കുന്ന ആത്മസംതൃപ്തിയാണ് സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നതെന്നു സംഗമം ഉദ്ഘാടനം ചെയ്ത അഡ്വ. എ. എം ആരിഫ് എം. പി പറഞ്ഞു

ലൈഫ് മിഷൻ  ആലപ്പുഴ  അഡ്വ. എ. എം ആരിഫ് എം. പി  ലൈഫ്  സർക്കാർ പദ്ധതി  life programme  alappuzha news  government  life programme
ലൈഫ് മിഷൻ; ജില്ലയിലെ ബ്ലോക്ക് തല സംഗമത്തിനു തുടക്കമായി
author img

By

Published : Jan 1, 2020, 2:07 AM IST

ആലപ്പുഴ: ലൈഫ് മിഷന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് തല സംഗമത്തിനു തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍റെ ഗുണഭോക്താക്കൾക്കു വേണ്ടി ആര്യാട് ബ്ലോക്ക്‌ തലത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം സംഘടിപ്പിച്ചത്. പദ്ധതിയുടെ സംസ്ഥാന തലത്തിൽ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനു മുന്നോടിയായായിരുന്നു സംഗമം.

ലൈഫ് മിഷൻ; ജില്ലയിലെ ബ്ലോക്ക് തല സംഗമത്തിനു തുടക്കമായി

ആര്യാട് ബ്ലോക്ക്‌ പരിധിയിൽ പദ്ധതിക്കായി 55 കോടി 92 ലക്ഷം രൂപ വിലയിരുത്തിയതിൽ മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, മുഹമ്മ, ആര്യാട് തുടങ്ങിയ നാല് പഞ്ചായത്തുകളിലായി 1398 കുടുംബങ്ങൾക്കാണ് ലൈഫ് വീടുകൾ അനുവദിച്ചത്. നിലവിൽ 1100 വീടുകളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞപ്പോൾ നാല് ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും നൽകിയത്. 842 പേരാണ് സംഗമത്തിൽ പങ്കെടുത്തത്.

വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിൽ നിന്നും ഓരോ ഗുണഭോക്താവിനും ലഭിക്കുന്ന ആത്മസംതൃപ്തിയാണ് സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നതെന്നു സംഗമം ഉദ്ഘാടനം ചെയ്ത അഡ്വ. എ. എം ആരിഫ് എം. പി പറഞ്ഞു. എല്ലാവർക്കും വീട് എന്നതു വലിയൊരു മുന്നേറ്റമാണ്. വിവിധ രംഗങ്ങളിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങൾ എല്ലാവർക്കും അഭിമാനിക്കാവുന്നതാണ്. നാടിന്റെ നന്മക്കു വേണ്ടി നിൽക്കുന്നതുകൊണ്ടാണ് കേരളം രാജ്യത്തു ഒന്നാം സ്ഥാനതു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:*ലൈഫ് മിഷൻ : ജില്ലയിലെ ബ്ലോക്ക് തല സംഗമത്തിനു തുടക്കമായി

ആലപ്പുഴ : പരാതിയോ പരിഭവമോ ഇല്ലാതെ അവർ എല്ലാവരും ഒത്തുകൂടി.. 'ലൈഫ്' എന്ന ഒരു വലിയ കുടക്കീഴിൽ.. അതിനു കീഴിൽ വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിലായിരുന്നു എല്ലാവരും. ആ സന്തോഷം ആരും മറച്ചു വെച്ചതുമില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ ഗുണഭോക്താക്കൾക്കു വേണ്ടി ആര്യാട് ബ്ലോക്ക്‌ തലത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം ആഘോഷത്തിന്റെ വേദി കൂടി ആയിരുന്നു. സംസ്ഥാന തലത്തിൽ ലൈഫ് മിഷൻ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനു മുന്നോടിയായാണ് ബ്ലോക്ക്‌ തലത്തിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ ആദ്യത്തെ കുടുംബ സംഗമം കൂടി ആയിരുന്നു ആര്യാട് ബ്ലോക്കിലേത്. ആര്യാട് ബ്ലോക്ക്‌ പരിധിയിൽ ലൈഫ് മിഷനിൽ വീട് നിർമാണത്തിനായി 55 കോടി 92 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, മുഹമ്മ, ആര്യാട് തുടങ്ങിയ നാല് പഞ്ചായത്തുകളിലായി 1398 കുടുംബങ്ങൾക്കാണ് ലൈഫ് വീടുകൾ അനുവദിച്ചിരുന്നത്. ലൈഫ്, ജില്ല, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളുടെ വിഹിതം ഉൾപ്പെടെ 4 ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും നൽകുന്നത്. നിലവിൽ 1100 വീടുകളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. ആര്യാട് ബ്ലോക്കിലെ ലൈഫ് ഗുണഭോക്താക്കളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 842 പേർ സംഗമത്തിൽ പങ്കെടുത്തു. കലവൂർ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സംഗമത്തിൽ തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച ഇരുപത് വകുപ്പുകളുടെ പങ്കാളിത്തോടെയുള്ള വിവിധ സഹായ അദാലത്ത് ഗുണഭോക്താക്കൾക്ക് കൈത്താങ്ങായി മാറി. വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിൽ നിന്നും ഓരോ ഗുണഭോക്താവിനും ലഭിക്കുന്ന ആത്മസംതൃപ്തിയാണ് സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നതെന്നു സംഗമം ഉദ്ഘാടനം ചെയ്ത അഡ്വ. എ. എം ആരിഫ് എം. പി പറഞ്ഞു. എല്ലാവർക്കും വീട് എന്നതു വലിയൊരു മുന്നേറ്റമാണ്. വിവിധ രംഗങ്ങളിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങൾ എല്ലാവർക്കും അഭിമാനിക്കാവുന്നതാണ്. നാടിന്റെ നന്മക്കു വേണ്ടി നിൽക്കുന്നത് കൊണ്ടാണ് കേരളം രാജ്യത്തു ഒന്നാം സ്ഥാനതു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വളർച്ചക്ക് ലൈഫ് മിഷൻ പോലുള്ള കർമ പദ്ധതികൾ ആണ് അവശ്യമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീന സനൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ആർ. രജിത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എം. എസ്. സന്തോഷ്‌, ജയലാൽ, കവിത ഹരിദാസ്, ഇന്ദിര തിലകൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ ൻ. പി. സ്നേഹജൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ജയൻ തോമസ്, ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി മാത്യു, ജില്ലാ ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്റ്റ്‌ ഡയറക്ടർ ജെ. ബെന്നി, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ പി. പി. ഉദയസിംഹൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ പഞ്ചായത്തുകളിലെ നിർവഹണ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചുConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.