ETV Bharat / state

ലൈഫ് മിഷന്‍ പദ്ധതി; ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ നഗരസഭയായി ആലപ്പുഴ - Life Mission

19309 വീടുകളാണ് ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നത്. ഇതില്‍ 15884 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.

ലൈഫ് മിഷന്‍  ലൈഫ് മിഷന്‍ പദ്ധതി  ആലപ്പുഴ നഗരസഭ  Alappuzha municipality  Life Mission  Life Mission project
ലൈഫ് മിഷന്‍ പദ്ധതി; ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ നഗരസഭയായി ആലപ്പുഴ
author img

By

Published : Mar 1, 2020, 12:40 AM IST

Updated : Mar 1, 2020, 2:33 AM IST

ആലപ്പുഴ: സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതി വഴി ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ നഗരസഭയായി ആലപ്പുഴ. നഗരസഭക്കുള്ള ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സമ്മാനിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ഒത്തു ചേരലും പ്രഖ്യാപനവും നടത്തി. നഗരസഭാധ്യക്ഷന്മാരും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുമാണ് പ്രാദേശിക തലത്തില്‍ പ്രഖ്യാപനം നിര്‍വഹിച്ചത്. ലൈഫ് മിഷനിലൂടെ തങ്ങള്‍ക്ക് ലഭിച്ച വീടിന് മുന്നില്‍ നിന്നുമെടുത്ത ഫോട്ടോകളുമായാണ് ഗുണഭോക്താക്കള്‍ സംഗമത്തിനെത്തിയത്. ഗുണഭോക്താക്കള്‍ക്ക് പുറമേ ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരും പ്രഖ്യാപനത്തില്‍ പങ്കുചേര്‍ന്നു. 19309 വീടുകളാണ് ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നത്. ഇതില്‍ 15884 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ഭവനങ്ങള്‍ ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ചത്. 415 വീടുകളാണ് പൂര്‍ത്തിയാക്കിയത്. നഗരസഭാ പരിധിയില്‍ 1618 വീടുകള്‍ പൂര്‍ത്തിയാക്കിയ ആലപ്പുഴ നഗരസഭയാണ് മുന്നില്‍.

Last Updated : Mar 1, 2020, 2:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.