ETV Bharat / state

ലൈഫ് മിഷന്‍ ജില്ലാതല സംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ശനിയാഴ്‌ച

author img

By

Published : Jan 17, 2020, 12:46 PM IST

വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും.

ലൈഫ് മിഷന്‍  ജില്ലാതല സംഗമം  വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം  മന്ത്രി ജി.സുധാകരന്‍  life mission project  alappuzha latest news
ലൈഫ് മിഷന്‍ ജില്ലാതല സംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ശനിയാഴ്‌ച

ആലപ്പുഴ: കേരള സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലാതലസംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ശനിയാഴ്‌ച നടക്കും. ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക . വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. വീടിനൊപ്പം മാന്യമായ ജീവിതവും വിഭാവനം ചെയ്യുന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷന്‍.

ലൈഫ് മിഷന്‍ ജില്ലാതല സംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ശനിയാഴ്‌ച

പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ വീടുകള്‍ ഒന്നും രണ്ടും ഘട്ടങ്ങളിലായി ഏറ്റെടുത്തതും പൂര്‍ത്തിയാക്കിയതും ആലപ്പുഴ മുനിസിപ്പാലിറ്റിയാണ്. 2870 വീടുകള്‍ ഏറ്റെടുത്തതില്‍ 2364 വീടുകള്‍ പൂര്‍ത്തീകരണത്തില്‍ എത്തി. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും അധികം വീടുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്താണ്. 447 വീടുകള്‍ ഏറ്റെടുത്തതില്‍ 394 വീടുകള്‍ പൂര്‍ത്തീകരിച്ചു.

ലൈഫ് മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഫ്ലാറ്റുകളാണ് പ്രധാനമായും നിര്‍മിക്കുന്നത്. കൂടാതെ മൂന്ന് സെന്‍റ് ഭൂമി ലഭ്യമാക്കി വീട് നിര്‍മിച്ച് നല്‍കുന്നുമുണ്ട്. സംസ്ഥാനത്ത് 10 ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണം ഈ മാസം ആരംഭിക്കും. ജില്ലയില്‍ ആലപ്പുഴ പറവൂരില്‍ നിര്‍മിക്കുന്ന 165 കുടുംബങ്ങള്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയനിര്‍മ്മാണവും ഈ മാസം ആരംഭിക്കും. പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണം സെപ്റ്റംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും. ഇതുകൂടാതെ ജില്ലയില്‍ ഏഴ് പ്ലോട്ടുകള്‍ കൂടി ഭവന സമുച്ചയ നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്.

Intro:Body:ലൈഫ് മിഷന്‍ ജില്ലാതലസംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ജനുവരി 18 ന്

ആലപ്പുഴ : കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സമുരക്ഷാ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലാതലസംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ജനുവരി 18ന് ആലപ്പുഴ TD മെഡിക്കല്‍ കോളേജ് ആഡിറ്റോറിയത്തില്‍വെച്ച് നടക്കും. പൂര്‍ത്തീകരണ പ്രഖ്യാപനം പൊതുമരാമത്ത്, രജഡിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. നവകേരള കര്‍മ്മപരിപാടിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നാല് മിഷനുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലൈഫ് മിഷന്‍. ലൈഫ് മിഷന്‍ കേവലം ഒരു ഭവനപദ്ധതിയല്ല. വീടിനൊപ്പം മാന്യമായ ജീവിതവും വിഭാവനം ചെയ്യുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയാണിത്. കേരളത്തിലെ എല്ലാ ഭവനരഹിതരേയും, ഭൂരഹിത ഭവനരഹിതരേയും കുറഞ്ഞ നാളുകള്‍ കൊണ്ട് സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വ്വഹിക്കുന്നതിനും സാമൂഹ്യ പ്രക്രീയയില്‍ പങ്കാളികളാകുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹ്യ സുരക്ഷാ പദ്ധതികളുടേയും പ്രയോജനം ലഭിക്കുന്ന തരത്തില്‍ മാന്യമായ ഭവനങ്ങള്‍ നല്‍കലാണ് ലൈഫ് മിഷനിലൂടെ ലക്ഷ്യമിടുന്നത്.
ലൈഫ് മിഷന്റെ രണ്ടുഘട്ടങ്ങളാണ് ഇതുവരെ പിന്നിട്ടത്. ഒന്നാംഘട്ടത്തില്‍ വിവിധ ഭവനപദ്ധതികളില്‍ പൂര്‍ത്തീകരിക്കാതിരുന്ന ഭവനങ്ങളുടെ പൂര്‍ത്തീകരണവും, രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ പൂര്‍ത്തീകരണവുമാണ് ഏറ്റെടുത്തത്.
സംസ്ഥാനത്ത് ഒന്നാംഘട്ടത്തില്‍ 54183 വീടുകളും, ലൈഫ് രണ്ടാംഘട്ടത്തില്‍ 91147 വീടുകളും, പി.എം.എ.വൈ-ലൈഫ്(ഗ്രാമം)-ത്തില്‍ 17471 വീടുകളും, പി.എം.എ.വൈ-ലൈഫ്(നഗരം)-ത്തില്‍ 75887 വീടുകളും അടക്കം ആകെ 238688 വീടുകളാണ് കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്തത്. പി.എം.എ.വൈ-ലൈഫ്(ഗ്രാമം)-ത്തില്‍ 72000/- രൂപയാണ് കേന്ദ്രവിഹിതം, പി.എം.എ.വൈ-ലൈഫ്(നഗരം)-ത്തില്‍ 1.5 ലക്ഷം രൂപയും. എന്നാല്‍ സംസ്ഥാനത്ത് എല്ലാ വീടുകള്‍ക്കും ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ നല്‍കുന്നു.
സംസ്ഥാനത്ത് ഏറ്റെടുത്ത വീടുകളില്‍ 2 ലക്ഷം വീടുകള്‍ ഈ മാസം പൂര്‍ത്തിയാകും.
ആലപ്പുഴ ജില്ലയിലെ പുരോഗതി ചുവടെ:

ഘട്ടം         ഏറ്റെടുത്തത്         പൂര്‍ത്തീകരിച്ച വീടുകള്‍         ശതമാനം
ഘട്ടം 1         2800         2702         96.50
ഘട്ടം 2 (ലൈഫ്)         9180         7697         83.84
ഘട്ടം2 പി.എം.എ.വൈ-ലൈഫ്(ഗ്രാമം)-         761         710         93.30
ഘട്ടം2 പി.എം.എ.വൈ-ലൈഫ്(നഗരം)         4738         3520         74.29
ആകെ         17479         14629         83.69

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ 1,2 ഘട്ടങ്ങളിലായി ഏറ്റെടുത്തതും പൂര്‍ത്തിയാക്കിയതും ആലപ്പുഴ മുനിസിപ്പാലിറ്റിയാണ്. 2870 വീടുകള്‍ ഏറ്റെടുത്തതില്‍ 2364 വീടുകള്‍ പൂര്‍ത്തീകരണത്തില്‍ എത്തി. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും അധികം വീടുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്താണ്. 447 വീടുകള്‍ ഏറ്റെടുത്തതില്‍ 394 വീടുകള്‍ പൂര്‍ത്തീകരിച്ചു. ലൈഫ് മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഫ്‌ളാറ്റുകളാണ് പ്രധാനമായും നിര്‍മ്മിക്കുന്നത്. കൂടാതെ 3 സെന്റ് ഭൂമി ലഭ്യമാക്കി വീട് നിര്‍മ്മിച്ചു നല്‍കുന്നുമുണ്ട്. സംസ്ഥാനത്ത് 10 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം ഈ മാസം ആരംഭിക്കും. ജില്ലയില്‍ ആലപ്പുഴ പറവൂരില്‍ നിര്‍മ്മിക്കുന്ന 165 കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയനിര്‍മ്മാണവും ഈ മാസം ആരംഭിക്കും. പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം സെപ്റ്റംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും. ഇതുകൂടാതെ ജില്ലയില്‍ 7 പ്ലോട്ടുകള്‍ കൂടി ഭവനസമുച്ചയ നിര്‍മ്മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്.

ബൈറ്റ് : എം അഞ്ജന ഐഎഎസ് (ജില്ലാ കളക്ടർ), ജി. വേണുഗോപാല്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.