ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയികളായ ജില്ലയിലെ ഇടതു ജനപ്രതിനിധികൾ ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. ആലപ്പുഴ നഗരസഭയിലേക്കും പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലേക്കും ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കും അമ്പലപ്പുഴ - മാരാരിക്കുളം ബ്ലോക്ക് പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് ജനപ്രതിനിധികളാണ് പ്രകടനമായെത്തി പുഷ്പാർച്ചന നടത്തിയത്.
സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നഗരത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെറു പ്രകടനമായെത്തിയാണ് ജനപ്രതിനിധികൾ പുഷ്പാർച്ചന നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ്, സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പിപി ചിത്തരഞ്ജൻ, എന്നിവർ നേതൃത്വം നൽകി.