ആലപ്പുഴ: Aroor By Election: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനിലക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥി അനന്ദു രമേശന് ചരിത്ര വിജയം. 10063 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 23751 വോട്ടുകൾ നേടിയാണ് അനന്ദു വിജയിച്ചത്. ആദ്യ റൗണ്ടിൽ തന്നെ അനന്ദു വിജയം ഉറപ്പിച്ചിരുന്നു.
LDF Won: ആകെ 11 റൗണ്ടുകളാണ് ഉണ്ടായിരുന്നത്. ആദ്യ റൗണ്ടിൽ 1254 വോട്ടുകളുടെ ലീഡ് വന്നപ്പോൾ തന്നെ എൽഡിഎഫ് വിജയം ഉറപ്പിച്ചിരുന്നു. ആകെ 60.88 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്.
യുഡിഎഫ് സ്ഥാനാർഥി കെ ഉമേശന് 13688 വോട്ടൂകളും എൻഡിഎ പിന്തുണയുള്ള സ്ഥാനാർഥി മണിലാലിന് 2762 വോട്ടുകളുമാണ് ലഭിച്ചത്. 277 വോട്ടുകളാണ് നോട്ടയ്ക്കും അസാധുവുമായത്.
തുറവൂര്‍ ടി.ഡി.എച്ച്.എസ്.എസിലാണ് വോട്ടെണ്ണല്‍ നടന്നത്. വരണാധികാരിയായ ജില്ലാ കളക്‌ടര്‍ എ.അലക്‌സാണ്ടറുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ നടപടികള്‍ നടന്നത്. ജില്ലാ പഞ്ചായത്തിലേക്ക് ഇതേ ഡിവിഷനിൽ നിന്ന് 2010-ൽ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്‍റെ കെ ഉമേശനെയാണ് അനന്ദു രമേശൻ പരാജയപ്പെടുത്തിയത്.
എസ്എഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയും സിപിഐഎം തുറവൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ് 23കാരനായ അനന്ദു രമേശൻ.
ALSO READ: Bipin Rawat: ബിപിൻ റാവത്ത് വെന്‍റിലേറ്ററില്‍, പ്രാര്‍ഥനയോടെ രാജ്യം