ആലപ്പുഴ: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് അഡ്വ. എ എം ആരിഫ് എംപി. അരൂർ മണ്ഡലം തെരഞ്ഞെടുപ്പ് നേരിടാൻ സജ്ജമാണ്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ മണ്ഡലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന വികസന - നവോഥാന പ്രവർത്തനങ്ങള്‍ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ഭൂരിപക്ഷം ലഭിക്കുമെന്ന് എ.എം ആരിഫ് - ഉപതെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് ഇടത് മുന്നേറ്റമുണ്ടാകും: എ എം ആരിഫ് എംപി
ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന വികസന - നവോഥാന പ്രവർത്തനങ്ങള്‍ ജനങ്ങൾ തിരിച്ചറിയും
എഎം ആരിഫ്
ആലപ്പുഴ: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് അഡ്വ. എ എം ആരിഫ് എംപി. അരൂർ മണ്ഡലം തെരഞ്ഞെടുപ്പ് നേരിടാൻ സജ്ജമാണ്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ മണ്ഡലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന വികസന - നവോഥാന പ്രവർത്തനങ്ങള്‍ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
Intro:Body:ഉപതിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് ഇടത് മുന്നേറ്റം സാധ്യമാകും; അരൂരിൽ ഇടത് സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും : എ എം ആരിഫ് എംപി
ആലപ്പുഴ : അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന നിലയിലും പുരോഗതി ഏറ്റവും കൂടുതൽ സാധ്യമാക്കിയ സംസ്ഥാനമെന്ന ഖ്യാതിയും നേടിക്കൊടുത്ത ഇടതു ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ ജനങ്ങൾ കാണുന്നുണ്ട് എന്നും ഇതിന്റെ ഫലമായി കേരളത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി വൻ ഭൂരിപക്ഷം നേടുമെന്ന് അഡ്വ. എ എം ആരിഫ് എംപി അഭിപ്രായപ്പെട്ടു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരൂർ തിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് സജ്ജമാണ്. വളരെ നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാർലിമെന്റ് തിരഞ്ഞെടുപ്പിൽ അരൂർ എന്നും യുഡിഎഫിന് അനുകൂലമായാണ് നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും. ഇതിന്റെ അടിസ്ഥാനത്തിൽ അരൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വികസന - നവോത്ഥാന പ്രവർത്തനങ്ങളാണ് പിണറായി വിജയൻ നൽകുന്ന എൽഡിഎഫ് സർക്കാർ മൂന്നുവർഷംകൊണ്ട് ചെയ്തിട്ടുള്ളത്. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടാവും വിധിയെഴുതാൻ പോളിങ് ബൂത്തിലേക്ക് പോകുന്നതെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ നിരക്കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസ്സിന് പരാജയം സംഭവിച്ചിട്ടുണ്ട്. ജനങ്ങൾക്ക് കോൺഗ്രസ് ഉണ്ടായിരുന്ന പ്രതീക്ഷ നഷ്ടമായിട്ടുണ്ട്. കോൺഗ്രസ് നേതാക്കളിൽ പലരും ബി ജെ പിയിലേക്ക് ചേക്കേറുന്നതും തിരിച്ചറിഞ്ഞുകൊണ്ടാണ്. പ്രതിപക്ഷത്ത് ഏകോപിപ്പിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന നിലയിലാണ് രാജ്യത്തെ കാര്യങ്ങളുടെ പോക്ക്. ഭരണഘടന വിഷയവും, പൗരത്വ രജിസ്റ്ററും കാശ്മീർ പ്രശ്നവുമെല്ലാം ഇത് ജനങ്ങൾക്ക് കാണിച്ചു കൊടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരൂരിൽ ആര് സ്ഥാനാർത്ഥിയാകുമെന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കുന്നത്. ഉചിതമായ തീരുമാനം പാർട്ടി സ്വീകരിക്കുമെന്നും ആര് തന്നെ സ്ഥാനാർത്ഥിയായാലും മുന്നണി ഒറ്റക്കെട്ടായി സ്ഥാനാർത്ഥിയുടെ വിജയത്തിനു വേണ്ടി കൈമെയ് മറന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.Conclusion:

Last Updated : Sep 22, 2019, 9:57 PM IST