ETV Bharat / state

വിജയദിനം ആഘോഷിച്ച് ആലപ്പുഴയിലെ എൽഡിഎഫ് പ്രവർത്തകരും നേതാക്കന്മാരും - പ്രതിഭാ ഹരി

ജില്ലയിലെ 16 ഏരിയ കമ്മിറ്റികൾക്ക് കീഴിലുള്ള 9 നിയമസഭാ മണ്ഡലങ്ങളിലായാണ് വിജയദിനാഘോഷങ്ങൾ സംഘടിപ്പിച്ചത്.

LDF_VIJAYADINAM_Celebration  വിജയദിനം ആഘോഷിച്ച് ആലപ്പുഴയിലെ എൽഡിഎഫ് പ്രവർത്തകരും നേതാക്കന്മാരും  സിപിഐ  സിപിഐ വാർത്തകൾ  പ്രതിഭാ ഹരി  ldf government
വിജയദിനം ആഘോഷിച്ച് ആലപ്പുഴയിലെ എൽഡിഎഫ് പ്രവർത്തകരും നേതാക്കന്മാരും
author img

By

Published : May 8, 2021, 12:47 AM IST

ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ മികച്ച വിജയം ആഘോഷിക്കുന്നതിനായി എൽഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിജയദിനാഘോഷം പ്രവർത്തകരും നേതാക്കന്മാരും ഒരു പോലെ ആഘോഷിച്ചു. ജില്ലയിലെ 16 ഏരിയ കമ്മിറ്റികൾക്ക് കീഴിലുള്ള 9 നിയമസഭാ മണ്ഡലങ്ങളിലായാണ് വിജയദിനാഘോഷങ്ങൾ സംഘടിപ്പിച്ചത്.

വിജയദിനം ആഘോഷിച്ച് ആലപ്പുഴയിലെ എൽഡിഎഫ് പ്രവർത്തകരും നേതാക്കന്മാരും

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ ജില്ലാ എൽഡിഎഫ് കൺവീനർ കൂടിയായ സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ ദീപം തെളിയിച്ചു. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസായ ടി വി തോമസ് സ്മാരക മന്ദിരത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ജലോസ് എന്നിവർ ദീപം തെളിയിച്ചു. മന്ത്രിമാരായ ജി സുധാകരൻ, പി തിലോത്തമൻ, നിയുക്ത എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, ദലീമ ജോജോ, പി പ്രസാദ്, എച്ച് സലാം, തോമസ് കെ തോമസ്, യു പ്രതിഭ, എം എസ് അരുൺ കുമാർ, സജി ചെറിയാൻ, എംഎൽഎ ആർ രാജേഷ്, എ എം ആരിഫ് എംപി തുടങ്ങിയവർ ദീപം തെളിയിച്ച് എൽഡിഎഫ് വിജയദിനാഘോഷങ്ങളുടെ ഭാഗമായി.

കൂടുതൽ വായനയ്ക്ക് :ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും ചരിത്ര വിജയം ആഘോഷിച്ച് എല്‍ഡിഎഫ്

രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരുന്നതിൽ കേരള ജനത സന്തുഷ്ടരാണെന്നും ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കുന്നതെന്നും നിയുക്ത ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ അഭിപ്രായപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് പേരാണ് വീടുകളിൽ ദീപം തെളിയിച്ചു എൽഡിഎഫ് വിജയദിനത്തിന്‍റെ ഭാഗമായത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം ആഘോഷങ്ങൾ സംഘടിപ്പിക്കുവാനാണ് പ്രവർത്തകർക്ക് എൽഡിഎഫ് നേതൃത്വം നിർദ്ദേശം നൽകിയിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.