ആലപ്പുഴ: മടിയിൽ കനമുള്ളത് കൊണ്ടാണ് ധനമന്ത്രിക്ക് വിജിലൻസ് അന്വേഷണത്തെ ഭയമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. കെ.എസ്.എഫ്.ഇയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തെ ധനമന്ത്രി തോമസ് ഐസക്ക് ഭയപ്പെടുന്നുവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ഭരണവ്യവസ്ഥയുടെ സുതാര്യത സംശയത്തിലാണെന്നും ആരുടെ പരാതിയിലാണ് അന്വേഷണം നടന്നതെന്ന് വ്യക്തമാക്കാൻ ധനമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ അന്വേഷണം ഏതു രീതിയിലാണ് നടക്കുന്നതെന്ന് അറിയാനാകുമെന്നും അതിനുശേഷം മാത്രമേ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുകയുള്ളു എന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.