ആലപ്പുഴ: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നിന്നും അധ്യാപകരെ കൂട്ടത്തോടെ പിരിച്ച് വിടാൻ നീക്കമെന്ന് ആരോപിച്ച് കെ.പി.എസ്.ടി.എ മാർച്ച് നാലിന് നിയമസഭയിലേക്ക് മാർച്ച് നടത്തും. ഇതിനോടനുബന്ധിച്ച് എൻ.ഡി രാമദാസ് ഹാളിൽ നടന്ന നേതൃസംഗമ യോഗം കെ.പി.എസ്.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സർക്കാർ നടപ്പാക്കിയ 1:30, 1:35 എന്ന അധ്യാപക-വിദ്യാർഥി അനുപാതം തിരുത്തിയാൽ എയ്‌ഡഡ് മേഖലയിൽ ആയിരക്കണക്കിന് തൊഴിൽ നഷ്ടത്തിനും, സർക്കാർ മേഖലയിൽ നിയമന നിരോധനത്തിനും വഴിയൊരുക്കുമെന്ന് സി.പ്രദീപ് പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് കെ.എൻ.അശോക് കുമാർ, സെക്രട്ടറി സോണി പവേലിൽ, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്‍റ് ടി.പി.ജോസഫ്, സംസ്ഥാന എക്സിക്യുട്ടീവംഗം പി.എ.ജോൺ ബോസ്കോ, സംസ്ഥാന കമ്മിറ്റിയംഗം കെ.ഡി. അജിമോൻ, പി.ബി. ജോസി, ഡൊമിനിക് സെബാസ്റ്റ്യൻ, എം.നാസർ, പി.ആർ. ഉദയകുമാർ, വി. ശ്രീഹരി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.