ETV Bharat / state

തുടർഭരണം എന്നത് പിണറായിയുടെ സ്വപ്‌നം മാത്രം: വി.എം സുധീരൻ - അരിതാ ബാബു

എൽഡിഎഫ് സർക്കാരിന്‍റെ ഭരണത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം കേരള ജനത പൊറുതിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു.

വി.എം സുധീരൻ  തുടർഭരണം എന്നത് പിണറായിയുടെ സ്വപ്‌നം മാത്രം  കെപിസിസി മുൻ പ്രസിഡന്‍റ്  എൽഡിഎഫ്  Chief Minister Pinarayi Vijayan  KPCC Former President VM Sudheeran  VM Sudheeran  Pinarayi Vijayan  യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബു  അരിതാ ബാബു  Aritha Babu
തുടർഭരണം എന്നത് പിണറായിയുടെ സ്വപ്‌നം മാത്രം: വി.എം സുധീരൻ
author img

By

Published : Mar 25, 2021, 7:34 PM IST

ആലപ്പുഴ: എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിക്കുമെന്നത് പിണറായി വിജയന്‍റെയും കൂട്ടരുടെയും സ്വപ്നം മാത്രമാണെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് വി.എം സുധീരൻ. എൽഡിഎഫ് സർക്കാരിന്‍റെ ഭരണത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം കേരള ജനത പൊറുതിമുട്ടി. സ്വജനപക്ഷപാത നിലപാടുകളും ഏകാധിപത്യ സമീപനവുമായാണ് പിണറായി വിജയൻ മുന്നോട്ട് പോകുന്നത്. കേരളത്തിലെ ജനങ്ങൾ ഈ ഭരണത്തിൽ അനുഭവിച്ച കഷ്ടപ്പാടുകൾ മറ്റൊരുകാലത്തും അനുഭവിച്ചുകാണില്ല. ഈ സർക്കാർ ഇനി അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വി.എം സുധീരൻ പറഞ്ഞു.

ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാമെന്നാണ് ഇടതുമുന്നണി വ്യാമോഹിക്കുന്നത്. എന്നാൽ അത് നടക്കാൻ പോകുന്നില്ലെന്നും കേരളത്തിലെ ജനങ്ങൾക്കിടയിൽ യുഡിഎഫിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും സുധീരൻ പറഞ്ഞു. കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാണനാർഥം കായംകുളത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.