ETV Bharat / state

കൊങ്കണ്‍ റെയില്‍വേയുടെ മൺസൂൺ സമയക്രമം ഇന്ന് മുതൽ - കൊങ്കണ്‍ റെയില്‍വേ

ജൂൺ പത്തിന് മുമ്പ‌് ട്രെയിന്‍ ടിക്കറ്റെടുത്തവർ മൺസൂൺ സമയം യാത്ര ചെയ്യുമ്പോൾ സമയമാറ്റം ശ്രദ്ധിക്കണം. ടിക്കറ്റിൽ അച്ചടിച്ച സമയവും മൺസൂൺ സമയവും വ്യത്യാസമുണ്ടാകും

കൊങ്കണ്‍ റെയില്‍വേയുടെ മൺസൂൺ സമയക്രമമാറ്റം ഇന്ന് മുതൽ
author img

By

Published : Jun 10, 2019, 7:55 AM IST

ആലപ്പുഴ: കൊങ്കൺ പാതയിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ മൺസൂൺ സമയക്രമം ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. ഒക്ടോബർ 31 വരെ പുതിയ സമയക്രമം തുടരും.

മഡ‌്ഗാവ‌് - എറണാകുളം പ്രതിവാര സൂപ്പർഫാസ‌്റ്റ‌് അര മണിക്കൂർ വൈകി രാത്രി ഒമ്പതിനാണ‌് മഡ‌്ഗാവിൽ നിന്ന‌് പുറപ്പെടുക. ഈ ട്രെയിൻ എറണാകുളത്ത‌് എത്തുന്ന സമയത്തിൽ മാറ്റമുണ്ടാകില്ല. എറണാകുളം ജംങ്ഷനിൽ നിന്ന് ഉച്ചക്ക് 1.15ന് പുറപ്പെട്ടിരുന്ന നിസാമുദീൻ-മംഗള എക്സ്പ്രസ് പുതിയ സമയക്രമം അനുസരിച്ച് രാവിലെ 10.50ന് ആയിരിക്കും ഇനി മുതല്‍ പുറപ്പെടുക. മറ്റ‌് ട്രെയിനുകളുടെ സമയമാറ്റം റെയിൽവേ ടൈം ടേബിളിലും റെയിൽവേയുടെ ആപ്പിലും ലഭ്യമാണ‌്.

ജൂൺ പത്തിന് മുമ്പ‌് ടിക്കറ്റെടുത്തവർ മൺസൂൺ സമയം യാത്ര ചെയ്യുമ്പോൾ സമയമാറ്റം ശ്രദ്ധിക്കണം. ടിക്കറ്റിൽ അച്ചടിച്ച സമയവും മൺസൂൺ സമയവും വ്യത്യാസമുണ്ടാകും. കൊങ്കൺ വഴിയുള്ള ട്രെയിനുകൾ വൈകുന്ന സാഹചര്യത്തിൽ ദീർഘദൂര സർവ്വീസ് നടത്തുന്ന ട്രെയിനുകൾക്ക‌് ചിലയിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

മൺസൂൺ : ട്രെയിനുകളുടെ സമയക്രമമാറ്റം ഇന്ന് മുതൽ

കൊങ്കൺ പാതയിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ മൺസൂൺ സമയക്രമം ഇന്ന് (മെയ് 10) മുതൽ നിലവിൽവന്നു. ഒക്ടോബർ 31 വരെയാണ് പുതിയ സമയക്രമം. കൊങ്കൺ വഴി പോകുന്ന ട്രെയിനുകൾ വിവിധ സ‌്റ്റേഷനുകളിൽ എത്തുന്നതിലും പുറപ്പെടുന്നതിലും സമയ മാറ്റമുണ്ടാകും.

മഡ‌്ഗാവ‌് - എറണാകുളം പ്രതിവാര സൂപ്പർഫാസ‌്റ്റ‌് (10215) അര മണിക്കൂർ വൈകി രാത്രി ഒമ്പതിനാണ‌് മഡ‌്ഗാവിൽ നിന്ന‌് പുറപ്പെടുക. ഈ ട്രെയിൻ എറണാകുളത്ത‌് എത്തുന്ന സമയത്തിൽ മാറ്റമില്ല. എറണാകുളം നിന്ന് പുറപ്പെടുന്ന നിസാമുദീൻ മംഗള എക്സ്പ്രസ് (12617) എറണാകുളം ജംങ്ഷനിൽ നിന്ന് പകൽ 1.15ന്  എന്നതിന് പകരം രാവിലെ 10.50ന് ആയിരിക്കും പുറപ്പെടുക. മറ്റ‌് ട്രെയിനുകളുടെ സമയമാറ്റം റെയിൽവേ ടൈം ടേബിളിലും റെയിൽവേയുടെ ആപ്പിലും (എൻടിഇഎസി) ലഭ്യമാണ‌്. 

ജൂൺ പത്തിനുമുമ്പ‌് ടിക്കറ്റെടുത്തവർ മൺസൂൺ സമയം യാത്ര ചെയ്യുമ്പോൾ സമയമാറ്റം ശ്രദ്ധിക്കണം. ടിക്കറ്റിൽ അച്ചടിച്ച സമയവും മൺസൂൺ സമയവും വ്യത്യാസമുണ്ടാകും. കൊങ്കൺ വഴിയുള്ള ട്രെയിനുകൾ വൈകുന്ന സാഹചര്യത്തിൽ ദീർഘദൂര സർവ്വീസ് നടത്തുന്ന ട്രെയിനുകൾക്ക‌് ചിലയിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.