ആലപ്പുഴ: മണ്ണഞ്ചേരിയിൽ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവർത്തകർ പൊലിസിന്‍റെ പിടിയിൽ. സുമേഷ്, ശ്രീനാഥ് എന്നിവരാണ് പിടിയിലായത്. ഞായറാഴ്‌ച രാത്രി പിടികൂടിയ ഇവരില്‍ നിന്നും വടിവാളുകള്‍ കണ്ടെടുത്തു.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാനിനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവർക്ക് ഷാൻ കൊലപാതക കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നുള്ളതുൾപ്പടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇരുവരും ആർഎസ്എസിന്‍റെയും ബിജെപിയുടെയും സജീവ പ്രവർത്തകരാണെന്നാണ് നാട്ടുകാരിൽ നിന്ന് ലഭ്യമായ വിവരം. പ്രതികളെ തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സ്ഥിരമായി ആർഎസ്എസ് - എസ്ഡിപിഐ സംഘർഷം നടക്കുന്ന പ്രദേശമാണ് മണ്ണഞ്ചേരി.
ആയുധങ്ങൾ പിടിച്ചെടുത്ത സാഹചര്യത്തിൽ പ്രദേശത്ത് സുരക്ഷയും രാത്രികാല പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
also read: സുബൈറിന്‍റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത് പൊലീസ്