ETV Bharat / state

'ഇതാണ് കേരളം, ഇതാണ് ദി റിയല്‍ കേരള സ്റ്റോറി': വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് സാക്ഷാല്‍ എആർ റഹ്‌മാൻ - AR Rahman on Twitter

2020 ജനുവരി 19ന് ആലപ്പുഴ ജില്ലയിലെ കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളിക്കമ്മിറ്റി നടത്തിയ വിവാഹത്തിന്‍റെ ദൃശ്യമാണ് എആർ റഹ്‌മാൻ ട്വിറ്ററില്‍ ഇന്ന് (04.05.23) പങ്കുവെച്ചത്. Bravo 🙌🏽 love for humanity has to be unconditional and healing

വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് സാക്ഷാല്‍ എആർ റഹ്‌മാൻ
Kerala wedding shared by AR Rahman on Twitter
author img

By

Published : May 4, 2023, 11:21 AM IST

Updated : May 4, 2023, 11:53 AM IST

ഹൈദരാബാദ്: ദി കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കേരളത്തില്‍ നടന്ന ഒരു വിവാഹത്തിന്‍റെ വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ച് ലോകപ്രശസ്ത സംഗീത സംവിധായകൻ എആർ റഹ്‌മാൻ. 2020 ജനുവരി 19ന് ആലപ്പുഴ ജില്ലയിലെ കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളിക്കമ്മിറ്റി നടത്തിയ വിവാഹത്തിന്‍റെ ദൃശ്യമാണ് എആർ റഹ്‌മാൻ ട്വിറ്ററില്‍ ഇന്ന് (04.05.23) പങ്കുവെച്ചത്.

Bravo 🙌🏽 love for humanity has to be unconditional and healing

മനുഷ്യത്വത്തോടുള്ള സ്നേഹം നിരുപാധികവും രോഗശാന്തിയുള്ളതുമായിരിക്കണം എന്ന തലക്കെട്ടിലാണ് എആർ റഹ്‌മാൻ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

ആ വിവാഹം ഇങ്ങനെ: മതത്തിന് അതീതമാണ് മാനവ സ്നേഹമെന്ന സന്ദേശവുമായി മുസ്ലീം പള്ളിയങ്കണത്തില്‍ കതിർമണ്ഡപമൊരുക്കി ഹൈന്ദവ വിവാഹം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു വിവാഹമെന്ന് ആലപ്പുഴ എംപി എഎം ആരിഫ് പറഞ്ഞു. കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളികമ്മിറ്റിയാണ് ആ മംഗള കർമത്തിന് മാനവ സ്നേഹത്തിന്‍റെ പന്തലൊരുക്കിയത്. പിതാവ് മരിച്ചതോടെ പ്രതിസന്ധിയിലായ ഹിന്ദുമതത്തില്‍ പെട്ട വധുവിന്‍റെ കുടുംബം വിവാഹത്തിന് ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടി.

പള്ളിക്കല്‍ സ്വദേശി നസീർ വിവാഹ ചടങ്ങിനുള്ള ചെലവ് വഹിക്കാമെന്ന് പറഞ്ഞതോടെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചു. വിവാഹത്തിന് എത്തിയവർക്ക് മധുര പലഹാരങ്ങളും ശീതള പാനീയങ്ങളുമായി പ്രദേശവാസികളും തയ്യാറായി. വിവാഹ ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചത് മഹല്ല് കമ്മിറ്റി ഭാരവാഹികളും. പ്രാർഥനകൾക്കും പൂജ കർമങ്ങളും ശേഷം പള്ളിമിനാരങ്ങളെയും അഷ്‌ടമംഗല്യത്തെയും സാക്ഷിയാക്കി ശരത് അഞ്ജുവിന്‍റെ കഴുത്തില്‍ വരണമാല്യം ചാർത്തി.

ജമാഅത്ത് കമ്മിറ്റി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ജാതി മത വേർതിരിവുകൾക്കപ്പുറം മനുഷ്യസ്‌നേഹമാണ് ഇവിടെ കണ്ടതെന്ന് വധുവിന്‍റെ അമ്മ ബിന്ദു പറഞ്ഞു. അന്ന് ഈ വിവാഹത്തിന് ഇടിവി ഭാരതും ഒപ്പമുണ്ടായിരുന്നു.

ഇടിവി ഭാരത് 2020 ജനുവരി 19ന് പ്രസിദ്ധീകരിച്ച ഈ വാർത്തയുടെ ലിങ്ക് ഇവിടെ: മുസ്ലീം പള്ളിയങ്കണത്തില്‍ കതിർമണ്ഡപമൊരുങ്ങി, അഞ്ജുവിനും ശരത്തിനും മാംഗല്യം

എഎം ആരിഫ് എംപി പറയുന്നു: മാനവസ്നേഹത്തിന്‍റെ മാതൃകയാണ് ചേരാവള്ളി പള്ളിയിലെ വിവാഹമെന്ന് എ.എം ആരിഫ്

ദി കേരള സ്റ്റോറി സിനിമയില്‍ കേരളത്തില്‍ നിന്ന് പെൺകുട്ടികളെ മതം മാറ്റി വിദേശത്തേക്ക് കടത്തുന്നുവെന്ന വിഷയം പറയുമ്പോഴാണ് ജാതി മത വേർതിരിവുകൾക്കപ്പുറം മനുഷ്യസ്‌നേഹത്തിന്‍റെ കഥ പറയുന്ന പഴയ വിവാഹ വീഡിയോ എആർ റഹ്‌മാൻ ഇന്ന് പങ്കുവെച്ചിരിക്കുന്നത്. നാളെയാണ് (മെയ് 5) ദി കേരള സ്റ്റോറി സിനിമ തിയേറ്ററുകളിലെത്തുന്നത്. സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും അടക്കം ഹർജികൾ കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയിരുന്നെങ്കിലും അതെല്ലാം കോടതികൾ തള്ളിയിരുന്നു.

32000 മൂന്നാക്കി മാറ്റിയ ട്രെയിലർ: കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ ദി കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ രംഗത്ത് വന്നപ്പോൾ ബിജെപി മാത്രമാണ് സിനിമയെ അനുകൂലിച്ച് രംഗത്ത് എത്തിയത്. കേരളത്തില്‍ നിന്ന് 32000 യുവതികളെ ഐഎസിലേക്ക് മതം മാറ്റിയെന്ന തരത്തിലാണ് ട്രെയിലർ സിനിമയുടെ അണിയറ പ്രവർത്തകർ ആദ്യം പുറത്തുവിട്ടത്. ഇതിന് എതിരെ പ്രതിഷേധം ശക്തമായപ്പോൾ 32000 യുവതികളെ മതം മാറ്റി എന്നതിന് പകരം മൂന്ന് യുവതികളെ മതം മാറ്റിയെന്ന തരത്തില്‍ ട്രെയിലർ മാറ്റുകയും ചെയ്‌തിരുന്നു. സിനിമയ്ക്ക് കോടതി അടക്കം പ്രദർശാനുമതി നല്‍കിയ സാഹചര്യത്തില്‍ ബഹിഷ്‌കരണം എന്ന തരത്തിലാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ സിനിമയെ സമീപിക്കാനൊരുങ്ങുന്നത്.

Last Updated : May 4, 2023, 11:53 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.