ETV Bharat / state

ആരോഗ്യ വകുപ്പില്‍ വിജിലന്‍സ് സംവിധാനം ശക്തമാക്കും: വീണ ജോർജ് - സർക്കാർ ആശുപത്രികളിൽ ഇ-ഹെല്‍ത്ത് സംവിധാനം

ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന ആരോഗ്യ വകുപ്പ്  kerala health department  വീണ ജോർജ്  സർക്കാർ ആശുപത്രികളിൽ ഇ-ഹെല്‍ത്ത് സംവിധാനം  kerala latest news
വീണ ജോർജ്
author img

By

Published : Apr 27, 2022, 6:54 AM IST

ആലപ്പുഴ: ആരോഗ്യ വകുപ്പിലെ അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഇതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ വിജിലന്‍സ് സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. വകുപ്പിന്‍റെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജനങ്ങള്‍ക്ക് നേരിട്ട് മന്ത്രിക്ക് നല്‍കാന്‍ കഴിയുന്ന സംവിധാനവും സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി

ആശുപത്രികള്‍ പൂര്‍ണമായും രോഗി സൗഹൃദ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കണം. സംസ്ഥാനത്തെ 402 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം വഴി ഓണ്‍ലൈന്‍ ടോക്കണ്‍ എടുക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച ആര്‍ദ്രം മിഷനു കീഴില്‍ സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റമുണ്ടായി.

രണ്ടാം നവകേരള കര്‍മ പദ്ധതിയുടെ ഭാഗമായി നിലവിലെ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനമാണ് ആര്‍ദ്രം മിഷന്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ആരംഭിക്കും. തിരുവനന്തപുരം തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ നിലവില്‍ കാസര്‍കോട് മുതലുള്ള ആളുകള്‍ ചികിത്സ തേടുന്നുണ്ട്. ഈ ക്ലിനിക്കിനെ ഒരു മാസത്തിനുള്ളില്‍ സ്വതന്ത്ര യൂണിറ്റാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴയ്ക്കു പുറമെ മലബാര്‍ മേഖലയിലും ഇത്തരം ക്ലിനിക്ക് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.