ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരസഭയിലെയും ഏഴ് പഞ്ചായത്തുകളിലെയും 34,379 ഗാര്‍ഹിക കണക്ഷനുകള്‍ വഴി 1.6 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ചെങ്ങന്നൂര്‍ കുടിവെള്ള പദ്ധതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ആല, പുലിയൂര്‍, ബുധനുര്‍, പാണ്ടനാട്, മുളക്കുഴ, വെണ്മണി, ചെറിയനാട് പഞ്ചായത്തുകളിലേയ്ക്കും ചെങ്ങന്നൂര്‍ നഗരസഭയ്ക്കും വേണ്ടി കിഫ്ബിയുടെ സഹായത്തോടെ 199.13 കോടി രൂപയുടേതാണ് കുടിവെള്ള പദ്ധതി.
പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങന്നൂര്‍ മുളക്കുഴയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. കൊവിഡ് ഭീഷണി നേരിടുന്ന കാലത്തും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ട് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ കൃഷ്ണന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനായി.