ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ പ്രധാനപ്പെട്ട പാതയോരങ്ങളെ മാലിന്യ മുക്തമാക്കി പൂച്ചെടികൾ കൊണ്ട് മനോഹരമാക്കുന്ന പദ്ധതിയ്ക്ക് പുതുവർഷ പുലരിയിൽ തുടക്കമായി. ഇതിൻ്റെ ആദ്യപടി എന്ന നിലയിൽ കായംകുളം കെഎസ്ആർടിസി ബസ്സ് സ്റ്റേഷൻ്റെ തെക്ക് ഭാഗത്തുള്ള രണ്ട് ഡിവൈഡറുകൾ വൃത്തിയാക്കി പൂച്ചെടികൾ നട്ടു.
അഡ്വ.യു.പ്രതിഭ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. അഡ്വ യു പ്രതിഭ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലേക്കും ഈ പദ്ധതികൾ നടപ്പാക്കും എന്ന് എം എൽ എ പറഞ്ഞു. കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല, വൈസ് ചെയർമാൻ ജെ ആദർശ്, നഗരസഭ കൗൺസിലർ ആർ.ബിജു, സുരേഷ് ബാബു, ചന്ദ്രദാസ്, റാഫി രാജ്, നാസർ തുടങ്ങിയവർ പങ്കെടുത്തു.