ETV Bharat / state

നാഫ്‌ത തീർന്നു ; കായംകുളം നിലയം അനിശ്ചിതമായി അടച്ചു - KSEB

കായംകുളം താപനിലയത്തിൽനിന്ന് 7 വർഷമായി കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിയിരുന്നില്ല. നിലയം പ്രവർത്തിപ്പിക്കാൻ ഇനി പദ്ധതി പ്രദേശത്ത് നാഫ്‌ത ശേഖരിക്കില്ലെന്ന് എൻ.ടി.പി.സി അറിയിച്ചിട്ടുണ്ട്.

Kayamkulam thermal power plant  കായംകുളം താപവൈദ്യുത നിലയം  closed indefinitely  നാഫ്‌ത ഇന്ധനം  കെ.എസ്.ഇ.ബി  KSEB  nafta
നാഫ്‌ത തീർന്നു; കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു
author img

By

Published : Apr 1, 2021, 9:37 PM IST

ആലപ്പുഴ: കായംകുളം താപവൈദ്യുത നിലയം അനിശ്ചിത കാലത്തേക്ക് അടച്ചു. അവശേഷിച്ച നാഫ്‌ത ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം പൂർത്തിയായതോടെയാണ് നിലയം പൂട്ടിയത്. നിലയം പ്രവർത്തിപ്പിക്കാൻ ഇനി പദ്ധതി പ്രദേശത്ത് നാഫ്‌ത ശേഖരിക്കില്ലെന്ന് എൻ.ടി.പി.സി അറിയിച്ചിട്ടുണ്ട്. ഇതോടെ താപനിലയം ഇനി പ്രവർത്തിക്കാനുള്ള സാധ്യത മങ്ങുകയാണ്.

കായംകുളം താപനിലയത്തിൽനിന്ന് 7 വർഷമായി കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങിയിരുന്നില്ല. നാഫ്‌തയുടെ വില കൂടുതലായതിനാൽ കായംകുളത്തുനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയും കൂടുതലാണ്. അതിനാലാണ് വൈദ്യുതി വാങ്ങാതിരുന്നത്. എന്നാല്‍ നിലയത്തിൽ അവശേഷിച്ച നാഫ്‌ത പ്രവർത്തിപ്പിച്ച് തീർക്കുന്നതിനുവേണ്ടി മാർച്ച് ഒന്ന് മുതൽ വൈദ്യുതി വാങ്ങാമെന്ന് കെഎസ്‌ഇബി കരാർ ഉണ്ടാക്കുകയും പത്തുലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങുകയും ചെയ്‌തിരുന്നു. ബുധനാഴ്‌ചയാണ് നാഫ്‌ത‌ തീർന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.