ആലപ്പുഴ : സംസ്ഥാന സർക്കാർ അതിഥി മന്ദിരങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുവാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി ജി. സുധാകരൻ. നേരത്തെ സർക്കാരിന്‍റെ കീഴിലുള്ള 154 അതിഥി മന്ദിരങ്ങളുടെ വരുമാനം രണ്ട് കോടി മാത്രം ആയിരുന്നു. എന്നാൽ സർക്കാരിന്‍റെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇവിടങ്ങളിലെ സൗകര്യങ്ങൾ മികച്ചതാക്കി വരുമാനം ഇന്ന് 16 കോടിയിലേക്ക് എത്തിക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും 25 കോടി രൂപയുടെ വരുമാനമാണ് വരും നാളുകളിൽ പ്രതീക്ഷിക്കുന്നതെന്നും പുനര്‍ നിര്‍മ്മിച്ച കായംകുളം റസ്റ്റ് ഹൗസ് നാടിന് സമര്‍പ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. വിഐപി സൗകര്യങ്ങളോട് കൂടി സാധാരണക്കാരന് കുറഞ്ഞ ചിലവിൽ താമസ സൗകര്യം ഒരുക്കുന്നതിനാണ് സർക്കാർ അതിഥി മന്ദിരങ്ങൾ വഴി ലക്ഷ്യമിടുന്നത്. കയ്യേറിയ പൊതുസ്വത്തുകൾ തിരിച്ചുപിടിച്ചും പൊതുമുതലുകൾ സംരക്ഷിച്ചുകൊണ്ടുമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ അതിഥി മന്ദിരങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തി; മന്ത്രി ജി. സുധാകരൻ - സർക്കാർ അതിഥി മന്ദിരങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തി; മന്ത്രി ജി. സുധാകരൻ
സർക്കാരിന്‍റെ കീഴിലുള്ള 154 അതിഥി മന്ദിരങ്ങളുടെ വരുമാനം 16 കോടിയിലേക്ക് എത്തിക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും 25 കോടി രൂപയുടെ വരുമാനമാണ് വരും നാളുകളിൽ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.