ആലപ്പുഴ: സാമൂഹ്യ മാധ്യമങ്ങളിലൂടെ പാക് അനുകൂല സന്ദേശങ്ങൾ പ്രചരിപ്പിച്ച കശ്മീർ സ്വദേശി മുഹമ്മയിൽ പൊലിസ് കസ്റ്റഡിയിൽ. കശ്മീർ സ്വദേശി ഷാ യെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുഹമ്മയിലെ ഒരു റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനായാണ് ഇയാൾ പ്രവർത്തിച്ചു വന്നത്. കേന്ദ്ര ഇൻ്റലിജൻസിൻ്റെ നിർദേശ പ്രകാരമാണ് പൊലിസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ഫേസ്ബുക്കിലും മറ്റും ഇയാൾ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും പോസ്റ്റുകളും പാകിസ്ഥാനെ അനുകൂലിച്ചുള്ളതാണ്. എന്നാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് പൊലീസിൽ നിന്നും ലഭ്യമായ വിവരം.