ETV Bharat / state

കരീലക്കുളങ്ങര കൊലപാതകം: പ്രതികളെ സേലത്ത് നിന്ന് പിടികൂടി - ആലപ്പുഴ

ബെംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ നിന്നാണ് ഇവരെ പിടികൂടിയത്. കായംകുളം പുത്തന്‍കണ്ടത്തില്‍ അജ്മൽ, കൊറ്റുകുളങ്ങര മേനാന്തറയില്‍ സഹിൽ എന്നിവരെയാണ് സേലത്ത് നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പ്രതികളെ സേലത്ത് നിന്ന് പിടികൂടി
author img

By

Published : Aug 23, 2019, 1:40 PM IST

ആലപ്പുഴ : കായംകുളത്ത് ബാറിന് മുന്നിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ ഷമീര്‍ഖാനെ തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിൽ പോയ രണ്ടുപ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം പുത്തന്‍കണ്ടത്തില്‍ അജ്മൽ, കൊറ്റുകുളങ്ങര മേനാന്തറയില്‍ സഹിൽ എന്നിവരെയാണ് സേലത്ത് നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ സംസ്ഥാനം വിടാനുള്ള സാധ്യത കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലർച്ചയോടെ ഐലൻഡ് എക്സ്പ്രസില്‍ നിന്ന് പ്രതികളെ പിടികൂടിയത്.

കേസിലെ മുഖ്യ പ്രതി കായംകുളം ഐക്യജംക്ഷന്‍ വലിയവീട്ടില്‍ ഷിയാസിനെ ബുധനാഴ്ച പിടികൂടി രാമങ്കരി മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിരുന്നു.

കരീലക്കുളങ്ങര കൊലപാതകം : പ്രതികളെ സേലത്ത് നിന്ന് പിടികൂടി

ആലപ്പുഴ : കായംകുളത്ത ബാറിനു മുന്നിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ ഷമീര്‍ഖാനെ തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിൽ പോയ രണ്ടുപ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം പുത്തന്‍കണ്ടത്തില്‍ അജ്മൽ, കൊറ്റുകുളങ്ങര മേനാന്തറയില്‍ സഹിൽ എന്നിവരെയാണ് സേലത്തു നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്  ട്രെയിനിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. പ്രതികൾക്കായുള്ള തിരച്ചിൽ സമീപ ജില്ലകളിലേക്ക് പോലീസ് വ്യാപിപ്പിച്ചിരുന്നു. പ്രതികൾ മറ്റ് ജില്ലകളിലേക്ക് കടക്കുവാനുള്ള സാധ്യതയും മുന്നിൽകണ്ടുകൊണ്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്. 

കായംകുളം എസ്.ഐ സുനു മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആണ് സേലത്തു നിന്നും ട്രെയിനിൽ കടക്കാൻ ശ്രമിച്ച പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് ഉച്ചയോടെ കായംകുളത്ത് എത്തിക്കും.  കേസിലെ മുഖ്യ പ്രതി കായംകുളം ഐക്യജംക്ഷന്‍ വലിയവീട്ടില്‍ ഷിയാസിനെ ബുധനാഴ്ച തന്നെ പിടികൂടിയിരുന്നു. ഷിയാസിനെ വ്യാഴാഴ്ച രാമങ്കരി മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തിരുന്നു. സംഭവം നടന്ന് മൂന്നു ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ പിടികൂടാനായത് കായംകുളത്തെ പോലീസിൻറെ വലിയ നേട്ടമായാണ് കണക്കാക്കുന്നത്.

Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.