ആലപ്പുഴ: ഈ കൊവിഡ് കാലത്ത് സ്‌കൂളിൽ എത്താൻ കഴിയുന്നില്ലെങ്കിലും ഓൺലൈൻ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. ചേർത്തല കടക്കരപ്പള്ളി ഗവ.എൽ.പി സ്‌കൂളിലെ കുട്ടികളാണ് ഹെൽത്ത് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളാകുന്നത്. കൊവിഡ് ബോധവത്കരണ നാടകങ്ങൾ, മാജിക്കുകൾ, നൃത്തം, ഗാനം, പോസ്റ്ററുകൾ തുടങ്ങി മാസ്‌ക് ധരിച്ചു കൈകൾ കഴുകിയവർക്ക് മാത്രം ഈ വീട്ടിൽ പ്രവേശനം എന്നെഴുതിയ പോസ്റ്ററുകൾ വരെ ഈ കുട്ടികൾ തയ്യാറാക്കുന്നുണ്ട്. വ്യത്യസ്‌തവും മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് കുട്ടികൾ ഓരോ ദിവസവും നടത്തുന്നതെന്ന് അധ്യാപകനായ ജെയിംസ് ആന്‍റണി പറഞ്ഞു.
Also Read:'നാടിനായി നമ്മൾ': ധൈര്യമേകി, ആശ്വാസം പകർന്ന് ജനപ്രതിനിധികൾ വീട്ടുമുറ്റത്ത്
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ സമാഹരിത്ത 12000 രൂപ ഉപയോഗിച്ച് പ്രദേശത്തെ കൊവിഡ് ബാധിതർക്ക് സഹായങ്ങളെത്തിച്ചിരുന്നു. ഹെഡ്‌മിസ്ട്രസ് കെ.ശ്രീലത, അധ്യാപകരായ ജെയിംസ് ആന്‍റണി, ബിജി എം, എം.ജി ശശികല, രാജകുമാരി, എൻ.എസ് സതീഷ്, മിൻസിമോൾ മൈക്കിൾ, ആശാലത , അനിത, നീതു , സ്മിത, ചിന്നമ്മ തുടങ്ങിയവരും കുട്ടികളുടെ പ്രവർത്തനങ്ങളിൽ അവർക്കൊപ്പമുണ്ട്.