ETV Bharat / state

'സ്‌ത്രീകള്‍ക്കെതിരായ ആക്രമണം കൂടുതല്‍ കേരളത്തില്‍ '; വനിതാദിനം സന്തോഷത്തോടെ ആഘോഷിക്കാനാവില്ലെന്ന് കെ സുരേന്ദ്രന്‍ - വനിതാദിനം 2022

ഇന്ത്യയിൽ കൂടുതൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ

K Surendran women's day statement  K Surendran about women facing attacks in kerala  സ്‌ത്രീകള്‍ക്കെതിരായ ആക്രമണം ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് കെ സുരേന്ദ്രൻ  കേരളത്തില്‍ വനിതാദിനം സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിയില്ലെന്ന് കെ സുരേന്ദ്രന്‍  Women's Day 2022  Happy Women's Day  Women's Day significance  History of Women's Day  വനിതാദിനം 2022  വനിതാദിന ചരിത്രം
'സ്‌ത്രീകള്‍ക്കെതിരായ ആക്രമണം കൂടുതല്‍ കേരളത്തില്‍ '; വനിതാദിനം സന്തോഷത്തോടെ ആഘോഷിക്കാനാവില്ലെന്ന് കെ സുരേന്ദ്രന്‍
author img

By

Published : Mar 8, 2022, 3:27 PM IST

Updated : Mar 8, 2022, 3:37 PM IST

ആലപ്പുഴ : രാജ്യത്ത് കൂടുതൽ സ്ത്രീപീഡനങ്ങളും അക്രമങ്ങളും നടക്കുന്നത് കേരളത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. കേരളത്തെ സംബന്ധിച്ചിടത്തോളം വനിതാദിനം സ്ത്രീകൾക്കും പൊതുസമൂഹത്തിനും സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ല. ഇന്ത്യയിൽ കൂടുതൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം ഏതെന്ന് ചോദിച്ചാൽ നിസംശയം കേരളമാണെന്ന് പറയാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജ്യത്ത് കൂടുതൽ സ്ത്രീപീഡനങ്ങളും അക്രമങ്ങളും നടക്കുന്നത് കേരളത്തിലാണെന്ന് കെ സുരേന്ദ്രന്‍

ALSO READ: വെൺമണി ഇരട്ടക്കൊലക്കേസ് : ഒന്നാം പ്രതിക്ക് വധശിക്ഷ , രണ്ടാം പ്രതിക്ക് ജീവപര്യന്തം

സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങൾ, ലൈംഗികാതിക്രമങ്ങൾ, ബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ, പീഡനങ്ങൾ എന്നിവയെല്ലാം കൂടുതൽ നടക്കുന്നത് കേരളത്തിലാണ്. 2016 മുതൽ 2022 വരെയുള്ള ആറ് വർഷങ്ങളിൽ ഓരോ വർഷവും സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങള്‍ 20 ശതമാനം വീതം വർധിച്ചുവരുന്നു.

എല്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോകളുടെയും ഏജൻസികളുടെയും കണക്കുകൾ ഇത് വ്യക്തമാക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ആലപ്പുഴയിൽ ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Mar 8, 2022, 3:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.