ETV Bharat / state

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജസ്റ്റിസ് കെമാല്‍ പാഷ

author img

By

Published : Jan 3, 2020, 3:01 AM IST

എന്‍പിആറും എന്‍ആര്‍സിയും പരസ്പര ബന്ധിതമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേഗഗതി നിയമം  എന്‍പിആർ  എന്‍ആര്‍സി  Citizenship Law Amendment Act  Justice Kemal Pasha  alappuzha news  ആലപ്പുഴ വാർത്ത
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജസ്റ്റിസ് കെമാല്‍ പാഷ

ആലപ്പുഴ: തടങ്കല്‍ പാളയങ്ങള്‍ നിർമിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് പൗരത്വ നിയമ ഭേദഗതി നിയമത്തിലൂടെ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയയുടെയും വിവിധ മഹല്ലുകളുകളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തുകയായിരുന്നു അദ്ദേഹം. ഫലസ്‌തീനികൾക്ക് രാജ്യത്ത് ജീവിക്കാനാവാത്ത സ്ഥിതിപൊലെ ഇന്ത്യയെ മാറ്റാനാണ് ശ്രമം. എന്‍പിആറും എന്‍ആര്‍സിയും പരസ്പര ബന്ധിതമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ യുവത്വം പ്രതികരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ കാണുന്നത്. നേതാക്കളില്ലാത്ത ഈ സമരത്തില്‍ ഓരോരുത്തരും നേതാക്കളാണെന്നും കെമാല്‍ പാഷെ പറഞ്ഞു.

അധികാര രാഷ്ട്രീയം മതം മറയാക്കിയതിൻ്റെ അനന്തര ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അയോധ്യ കേസിലെ വിധി വന്നപ്പോള്‍ നാടിൻ്റെ നന്മക്കായാണ് ജനങ്ങള്‍ മിണ്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധന സമയത്തും ഇത് തന്നെയായിരുന്നു അവസ്ഥയെന്നും പൗരത്വ നിയമ ഭേഗഗതി മുസ്ലീംകളെ മാത്രമല്ല ബാധിക്കുകയെന്നും ഇത് മനസിലാക്കിയാണ് എല്ലാ മതവിശ്വാസികളും ഇതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐഎല്‍പിയുടെ മറവില്‍ സംസ്ഥാനങ്ങളെ വെട്ടിമുറിക്കുകയാണ്. മണിപ്പൂരിലും മേഘാലയയിലും ഏർപ്പെടുത്തിയ ഐഎല്‍പി അഖണ്ഡ ഭാരതത്തെ വെട്ടിമുറിക്കുമെന്നും കമാല്‍ പാഷ മുന്നറിയിപ്പ് നൽകി. ത്രിപുരയിലും ഐഎല്‍പി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭരണഘടനയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജനാധിപത്യപരമായ സമരമാര്‍ഗങ്ങളിലൂടെ ഇതിനെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലജനത്തുൽ മുഹമ്മദീയ്യ പ്രസിഡൻ്റ് എ.എം നസീര്‍ അധ്യക്ഷനായി. ഐ ബി ഉസ്മാന്‍ ഫൈസി, അനസ്, അഡ്വ. എ എം ആരിഫ് എം.പി, മുൻ എം.പി സെബാസ്റ്റ്യൻ പോൾ, കെപിസിസി അംഗം അഡ്വ ഡി സുഗതന്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, ആലപ്പുഴ രൂപത വികാരി ജനറല്‍ പയസ് ആറാട്ടുകുളം, നഗരസഭാ അധ്യക്ഷൻ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, സുന്നി നേതാവും മതപണ്ഡിതനുമായ പി.കെ മുഹമ്മദ് ബാദുഷ സഖാഫി, കെ.എൻ ജാഫര്‍ സ്വാദിഖ് സിദ്ധിഖി എന്നിവര്‍ പ്രഭാഷണം നടത്തി. സലിം മാക്കിയില്‍ പ്രതിജ്ഞയും കുന്നപ്പള്ളി മജീദ് പ്രമേയ പ്രഭാഷണവും നടത്തി. ലക്ഷംപേർ പങ്കെടുത്ത പ്രതിഷേധ റാലിയും ഇതിന് മുന്നോടിയായി സംഘടിപ്പിച്ചിരുന്നു.

Intro:Body:(കെമാൽ പാഷയുടെ ബൈറ്റ് ഇപ്പോഴാണ് കിട്ടിയത്. അത് കൊണ്ട് വീണ്ടും സ്റ്റോറി അയക്കുന്നു)

തടങ്കല്‍ പാളയങ്ങള്‍ നിർമ്മിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് പൗരത്വ നിയമ ഭേഗഗതി ബില്ലിലൂടെ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

ആലപ്പുഴ: ഇസ്രയേല്‍ മോഡലില്‍ തടങ്കല്‍ പാളയങ്ങള്‍ സൃഷ്ടിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് പൗരത്വ നിയമ ഭേഗഗതി ബില്ലിലൂടെ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയയുടെയും വിവിധ മഹല്ലുകളുകളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൗത്വനിയമഭേഗതിക്കെതിരേ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്ഥീനികള്‍ക്ക് രാജ്യത്ത് ജീവിക്കാനാവാത്ത സ്ഥിതി പോലെയാക്കാനാണ് നീക്കം. ഇസ്രയേല്‍ ഉപദേശങ്ങള്‍ക്കനുസരിച്ച് നീങ്ങുന്നവര്‍ മനുഷ്യരെ വേര്‍തിരിച്ച് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

എന്‍പിആറും എന്‍ആര്‍സിയും പരസ്പര ബന്ധിതമാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. ഇന്ത്യയുടെ യുവത്വം പ്രതികരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ കാണുന്നത്. നേതാക്കളില്ലാത്ത ഈ സമരത്തില്‍ ഓരോരുത്തരും നേതാക്കളാണെന്നും കമൊല്‍ പാഷ പറഞ്ഞു. അധികാര രാഷ്ട്രീയം മതം മറയാക്കിയതിന്റെ അനന്തര ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അയോധ്യ കേസിലെ വിധി വന്നപ്പോള്‍ നാടിന്റെ നന്‍മക്കായി ജനങ്ങള്‍ മിണ്ടാതിരുന്നു. നോട്ടു നിരോധന സമയത്തും ഇത് തന്നെയായിരുന്നു അവസ്ഥ. പൗരത്വ നിയമ ഭേഗഗതി മുസ്്ലിംകളെ മാത്രമല്ല ബാധിക്കുക. ഇത് മനസിലാക്കിയാണ് എല്ലാ മതവിശ്വാസികളും ഇതിനെ എതിര്‍ക്കുന്നത്. ഇപ്പോള്‍ ഐഎല്‍പിയുടെ മറവില്‍ സംസ്ഥാനങ്ങളെ വെട്ടിമുറിക്കുകയാണെന്നും കമാല്‍ പാഷ പറഞ്ഞു. മണിപ്പൂരിനും മേഘാലയക്കും കൊടുത്ത ഐ.എല്‍.പി അഖണ്ഡ ഭാരതത്തെ വെട്ടിമുറിക്കുമെന്നും കമാല്‍ പാഷ മുന്നറിയിപ്പ് നൽകി. ഇപ്പോള്‍ ത്രിപുരയും ഇത് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജനാധിപത്യപരമായ സമരമാര്‍ഗങ്ങളിലൂടെ ഇതിനെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലജനത്തുൽ മുഹമ്മദീയ്യ പ്രസിഡന്റ് എ.എം നസീര്‍ അധ്യക്ഷത വഹിച്ചു. ഐ ബി ഉസ്മാന്‍ ഫൈസി പ്രാര്‍ത്ഥന നടത്തി. അനസ് ദേശഭക്തി ഗാനം ആലപിച്ചു. അഡ്വ. എ എം ആരിഫ് എംപി, മുൻ എംപി സെബാസ്റ്റ്യൻ പോൾ, കെപിസിസി അംഗം അഡ്വ ഡി സുഗതന്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, ആലപ്പുഴ രൂപത വികാരി ജനറല്‍ പയസ് ആറാട്ടുകുളം, നഗരസഭാ അധ്യക്ഷൻ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, പ്രമുഖ സുന്നീ നേതാവും മതപണ്ഡിതനുമായ പി കെ മുഹമ്മദ് ബാദുഷ സഖാഫി, കെ എൻ ജഅഫര്‍ സ്വാദിഖ് സിദ്ധിഖി എന്നിവര്‍ പ്രഭാഷണം നടത്തി. സലിം മാക്കിയില്‍ പ്രതിജ്ഞയും കുന്നപ്പള്ളി മജീദ് പ്രമേയ പ്രഭാഷണവും നടത്തി. ലക്ഷംപേർ പങ്കെടുത്ത പ്രതിഷേധ റാലിയും ഇതിന് മുന്നോടിയായി സംഘടിപ്പിച്ചിരുന്നു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.