ETV Bharat / state

കട്ടച്ചിറ പള്ളിയിലെ സഭാതർക്കം; പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം - കായംകുളം - പുനലൂർ റോഡ് ഉപരോധിച്ചു

യാക്കോബായ സഭ അധ്യക്ഷനുള്‍പ്പടെയുള്ള പുരോഹിതര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടുവെന്നാരോപിച്ച് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സഭ

പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം
author img

By

Published : Jul 30, 2019, 8:58 AM IST

Updated : Jul 30, 2019, 1:05 PM IST

ആലപ്പുഴ: ഓർത്തഡോക്സ് - യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ സെന്‍റ് മേരീസ് പള്ളിയിൽ ഇന്നലെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളി, ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് പള്ളിക്ക് മുന്നിൽ യാക്കോബായ വിശ്വാസികളും പുരോഹിതരും ചേർന്ന് പ്രതിഷേധ ധർണയും കായംകുളം - പുനലൂർ റോഡ് ഉപരോധിക്കുകയും ചെയ്തു.

കട്ടച്ചിറ പള്ളിയിലെ സഭാതർക്കം; പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം

സംഭവത്തെത്തുടർന്ന് ചർച്ചക്കെത്തിയ സബ് കലക്ടർ വി ആർ കൃഷ്ണതേജയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്ക് നേരെയും കൈയേറ്റശ്രമമുണ്ടായി. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. സമരത്തിൽ പങ്കെടുക്കാൻ എത്തിയ യാക്കോബായ സഭാ വിശ്വാസികളായ സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധര്‍ക്കുമെതിരെ പൊലീസ് ലാത്തിവീശി.

ഇതിൽ പുരോഹിതർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. വനിതാ പൊലീസ് ഉണ്ടായിട്ടും പുരുഷ പൊലീസാണ് സ്ത്രീകളടങ്ങുന്ന സംഘത്തെ ആക്രമിച്ചതെന്ന് യാക്കോബായ സഭ വിശ്വാസികള്‍ ആരോപിച്ചു. യാക്കോബായ സഭ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള പുരോഹിതര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടുവെന്നാരോപിച്ച് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സഭ. പള്ളിയും പരിസരവും കനത്ത പൊലീസ് കാവലിലാണ്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Intro:Body:കട്ടച്ചിറ പള്ളിയിലെ സഭാതർക്കം : പുരോഹിതർക്ക് നേരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധം ശക്തം

ആലപ്പുഴ : ഓർത്തഡോക്സ് - യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ഇന്നലെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധം ശക്തം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് പള്ളിയ്ക്ക് മുന്നിൽ യാക്കോബായ വിശ്വാസികളും പുരോഹിതരും ചേർന്ന്
പ്രതിഷേധ ധർണ്ണയും വഴിതടയലും സംഘടിപ്പിച്ചിരുന്നു. കായംകുളം - പുനലൂർ റോഡ് ഉപരോധിക്കുകയും ചർച്ചയ്ക്കെതിയ സബ് കളക്ടർ വി ആർ കൃഷ്ണതേജയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്ക് നേരെയും കൈയേറ്റശ്രമം ഉണ്ടായി. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നതിനിടെ യാക്കോബായ സഭ അധ്യക്ഷൻ ഉൾപ്പെടെയുള്ള പുരോഹിതർക്ക്നേരെ അക്രമം അഴിച്ചുവിട്ടു എന്ന് ആരോപിച്ചു ശക്തമായ പ്രതിഷേധം ഒരുങ്ങുകയാണ് യാക്കോബായ സഭ.

സമരത്തിൽ പങ്കെടുക്കാൻ എത്തിയ യാക്കോബായ സഭാ വിശ്വാസികളായ സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധരന്മാർക്കും നേരെ പോലീസ് ലാത്തിവീശിയിരുന്നു. ഇതിൽ പുരോഹിതർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. ഇതാണ് യാക്കോബായ സഭയെ ചൊടിപ്പിച്ചത്. പരിക്കേറ്റവരെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വനിതാ പൊലീസ് നോക്കിനിൽക്കെ പുരുഷ പൊലീസാണ് തങ്ങളെ ആക്രമിച്ചതെന്നാണ് യാക്കോബായ സഭയുടെ ആരോപണം. എന്നാൽ സബ് കളക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെയാണ് തങ്ങൾ ലാത്തിവീശിയതെന്നാണ് പോലീസ് നിലപാട്. പള്ളിയും പരിസരവും കനത്ത പോലീസ് കാവലിലാണ്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.Conclusion:
Last Updated : Jul 30, 2019, 1:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.